ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ അഭിനന്ദനത്താല്‍ മൂടുമ്പോഴും ഈ വിദ്യാലയം ഒറ്റപ്പെടുന്നു
കുന്നംകുളം: പ്ലസ് ടു, പത്താം തരം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, അധ്യാപക - വിദ്യാര്‍ഥി പി.ടി.എ കമ്മിറ്റി
എന്നിവര്‍ക്കും അഭിനന്ദനപ്രാവാഹം ഒഴുകുമ്പോള്‍ നൂറ് ശതമാനം വിജയം നേടി ഈ വിദ്യാലയം ഒറ്റപെടുന്നു. പ്രത്യേക പരിഗണനഅര്‍ഹിക്കുന്ന കുന്നംകുളത്തെ ബധിര മൂക സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ എഴുതിയ 20 കുട്ടികളും വിജയംനേടി.
സര്‍ക്കാര്‍ ഭാഷയില്‍ ഉപരിപഠന യോഗ്യത നേടി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പി.ടി.എ, സര്‍ക്കാര്‍, തദ്ധേശ സ്ഥാപനങ്ങള്‍, അധ്യാപക രക്ഷാ കര്‍തൃ- പൊതുസംഘടനകള്‍ പഠന സഹായവും, പരിശീലന ക്ലാസ്സുകള്‍, വിജയിച്ചവര്‍ക്ക് പെരുമഴയായി സമ്മാനവും നല്‍കിയിട്ടും നൂറെന്ന കടമ്പ പിന്നിടാന്‍ ചക്ര ശ്വാസം വലിക്കുമ്പോഴാണ് ആരാലും സഹായമില്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് ഇവര്‍ നൂറ് മേനി വിജയം കൊയ്തത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്ന് സര്‍ക്കാര്‍ കണക്കില്‍ വാക്ക് മാത്രമേ ഉള്ളൂ എന്നാണ് ഇവിടുത്തെ കാഴ്ചകള്‍ സാക്ഷ്യം പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളോ സംവിധാനങ്ങളോ തിരിഞ്ഞ് നോക്കാറില്ല. ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ളൊരു മേശ പോലുമില്ല. ഇടുങ്ങിയ ക്ലാസ്സ് മുറികളില്‍ അവഗണനയുടെ കയ്പിലും ഇവര്‍ നേടിയ വിജയം മറ്റെല്ലാത്തിനേയും പുറകിലാക്കും.
അഭിനന്ദിക്കാനോ ആശ്ലേഷിക്കാനോ ആരും എത്തിയല്ലെങ്കിലും മാധ്യമങ്ങള്‍ വാഴ്ത്തി പാടുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ യഥാര്‍ത്ഥ സൂപ്പര്‍ താരങ്ങള്‍ കുന്നംകുളം ബധി മൂക വിദ്യാലയത്തിലെ ഈ കുട്ടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."