ലണ്ടനില്‍ പിഞ്ചുകുഞ്ഞുങ്ങളെ കുത്തി കൊലപ്പെടുത്തിയ പിതാവ് കുറ്റം സമ്മതിച്ചു
ഇല്‍ഫോര്‍ഡ്: ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കുത്തി കൊലപ്പെടുത്തിയ പിതാവ് നടരാജ നിത്യകുമാര്‍ (41) കുറ്റം സമ്മതിച്ചു. ഇല്‍ഫോര്‍ഡില്‍ ഏപ്രില്‍ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ കെലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലിസെത്തുമ്പോള്‍ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. പരുക്കേറ്റ നടരാജനെ ചികിത്സയ്ക്കു ശേഷം കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയതിനാല്‍ താന്‍ മാനസിക വിഷാദത്തിലായിരുന്നുവെന്നും നടരാജന് പറഞ്ഞു. പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."