HOME
DETAILS

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല സി.പി.എം ഗൂഢാലോചനയെന്നു പൊലിസ്

  
backup
May 16 2017 | 22:05 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-18

പയ്യന്നൂര്‍: ആര്‍.എസ്.എസ് നേതാവ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയത് സി.പി.എം പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയാണെന്നു പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരുമാസത്തോളം ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലിസ് വ്യക്തമാക്കി.
പതിനേഴോളം കേസിലെ പ്രതിയായ ബിജു, കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി ധനരാജ് വധക്കേസില്‍ പ്രതിയാണ്. ധനരാജിനെ കൊന്നതിലുള്ള വിരോധത്തിലാണു ബിജുവിനെ കൊലപ്പെടുത്തിയതെന്നും കേസില്‍ ഏഴു പ്രതികളാണുള്ളതെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതസമയം സംഭവത്തില്‍  തിങ്കളാഴ്ച അറസ്റ്റിലായ കക്കംപാറയിലെ നടുവിലെ പുരയില്‍ റിനീഷ് (28), പരുത്തിക്കാട്ടെ ജ്യോതിഷ് (26) എന്നിവരെ പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കേസില്‍ പിടിയിലാകാന്‍ ബാക്കിയുള്ളവര്‍ കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നു പൊലിസിനു സൂചന ലഭിച്ചു.
കൊലപാതകത്തില്‍ ഏഴുപേര്‍ക്കെതിരേയാണു കേസെടുത്തത്. ഇതില്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത നാലുപേരും സഹായിയായ ഒരാളുമാണ് ഇനി പിടിയിലാകാനുള്ളത്.
സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നു സി.പി.എം നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിലാണു പ്രതികള്‍ കീഴടങ്ങാനുള്ള സാധ്യത പൊലിസ് കണക്കുകൂട്ടുന്നത്. അതേസമയം ബാക്കിയുള്ള പ്രതികള്‍ക്കായി കഴിഞ്ഞദിവസം രാത്രിയിലും ഇന്നലെയും കക്കംപാറ, രാമന്തളി ഭാഗങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തി.
പരിശോധനയില്‍ കുന്നരു കാരന്താട്ട് ബസ്‌റ്റോപ്പിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ അഞ്ചു ബൈക്കുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതു  പ്രതികള്‍ ഉപയോഗിച്ചതാകാമെന്നാണു പൊലിസ് നിഗമനം.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago