'കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാന്‍ എന്ത് വികസനമാണ് സംസ്ഥാനത്ത് നടക്കുന്നത്',അന്വേഷണം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: വിമര്‍ശിച്ച് ചെന്നിത്തല
കോഴിക്കോട്: ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നിയമസഭ പ്രിവില്ലേജ് കമ്മിറ്റിയെ കരുവാക്കിയെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എന്ത് വികസനമാണ് കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
പൂര്‍ത്തിയാകാത്ത പദ്ധതികള്‍ വച്ച് കോടിക്കണക്കിന് രൂപമുടക്കി പരസ്യം ചെയ്യുന്നുവെന്നല്ലാതെ നാട്ടില്‍ എന്ത് വികസനമാണ് നടക്കുന്നത്. ഇല്ലാത്ത പദ്ധതികളുടെ പേരില്‍ തറക്കല്ലിടല്‍ നടത്തി പരസ്യം നല്‍കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് അന്വേഷണത്തെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറയാത്തത്. മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത്. ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉള്ള പൊലീസ് ഇടപെടല്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതി മൂടിവെയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ പോലും കരുവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരമാണ് സ്പീക്കറും പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് സമിതിയും പ്രയോഗിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."