കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശരഹിത വായ്പ: പ്രഖ്യാപനം പ്രഹസനമായി
ഹരിപ്പാട്: മഹാപ്രളയത്തെ അതിജീവിച്ച ജനതയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ എല്ലാം നഷ്ടമായ ജനതയ്ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് പലിശ രഹിതമായി ഒരു ലക്ഷം രൂപ കുടുംബശ്രീകളില്‍ അംഗമായിട്ടുള്ളവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
ആഴ്ചകളോളം വെള്ളത്തില്‍ കിടന്നു നശിച്ച വീട്ടുപകരണങ്ങള്‍ക്ക് പകരം പുതിയ വ വാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു പ്രളയബാധിതര്‍.കട്ടില്‍, അലമാര ,മെത്തകള്‍, ഫ്രിഡ്ജ്, ടെലിവിഷന്‍, മിക്‌സി, കമ്പ്യൂട്ടര്‍, സെറ്റികള്‍, ദിവാന്‍കോട്ട് തുടങ്ങി പ്രളയത്തില്‍ നഷ്ടമായ ഉപകരണങ്ങള്‍ക്ക് കണക്കില്ല. വായ്പ തിരിച്ചടയ്ക്കണമെങ്കിലും പലിശ നല്‍കേണ്ടതില്ലല്ലോ എന്നായിരുന്നു ഏക ആശ്വാസം.
പ്രഖ്യാപനമനുസരിച്ച് കുടുംബശ്രീകള്‍ വഴി വായ്പയ്ക്കാവശ്യമായ രേഖകള്‍ തയ്യാറാക്കി. എന്നാല്‍ എ.ഡി.എസ് വഴി കിട്ടിയ നിര്‍ദ്ദേശങ്ങള്‍ നിരാശാജനകമായിരുന്നു.
വായ്പ തുകയ്ക്ക് ഒമ്പതര ശതമാനം പലിശയടക്കണം. ഗൃഹോപകരണ ശാലയിലേക്ക് ചെക്ക് ലഭിക്കൂ.
സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ആ തുക പിടിച്ചതിന് ശേഷമുള്ള തുകയേ ലഭിക്കു . ഇതിന് പുറമെ വാങ്ങുന്ന വീട്ടുപകരണങ്ങള്‍ക്ക് 5 ശതമാനം മുതല്‍ 28 ശതമാനം വരെ ജി.എസ്ടിയും അടയ്ക്കണം .
കുടുംബശ്രീ അംഗങ്ങളില്‍ അധിക പേര്‍ക്കും അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളില്‍ ആണെന്നിരിക്കെ ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനം പ്രഹസനമായിരിക്കയാണെന്ന് കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നു . തുക ലഭിച്ചാല്‍ മിക്ക കുടുംബങ്ങള്‍ക്കും അത്യാവശ്യ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് പുറമെ വീടിന്റെ അത്യാവശ്യ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ ജീവിതോപാധികള്‍ കണ്ടെത്തുന്നതിനോ കഴിയുമായിരുന്നു. എന്നാല്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ത്തു.
പ്രളയം തീര്‍ത്ത പ്രഹരത്തിനേക്കാള്‍ കടുത്ത ദുരിതമാണ് പ്രളയബാധിതരായ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടിരിക്കുന്നതെന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."