പിളര്‍പ്പിന്റെ വക്കിലെത്തി കേരളാ കോണ്‍ഗ്രസ്; ജോസ്. കെ. മാണി യോഗം വിളിച്ചു, പങ്കെടുക്കരുതെന്ന് പി.ജെ ജോസഫ്
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. ജോസ് കെ.മാണി വിഭാഗം ഇന്ന് ഉച്ചക്ക് പ്രത്യേക യോഗം വിളിച്ചു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പി.ജെ ജോസഫ് ഇമെയില്‍ സന്ദേശമയച്ചു . യോഗം അനധികൃതമാണെന്നാണ് അദ്ദേഹം പറയുന്നത്.
പാര്‍ട്ടിയില്‍ നിന്ന് സ്വയം വിട്ടുപോകുന്ന സമീപനമാണ് ജോസ് കെ.മാണി സ്വീകരിക്കുന്നത് . പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഇപ്പോഴും തനിക്കാണെന്നും സമവായ നീക്കങ്ങള്‍ തുടരണമെന്നാവിശ്യപ്പെട്ട് 15 ഹൈപ്പവര്‍ കമിറ്റി അംഗങ്ങള്‍ തനിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ.മാണിയുടെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് ജോയ് എബ്രഹാമും രംഗത്തെത്തി. ഇന്ന് നടക്കുന്ന യോഗം ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും പാര്‍ട്ടി ഫാന്‍സ് അസോസിയേഷനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ പാര്‍ട്ടിയില്‍ വിഭാഗീയതക്ക് ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പ്രതികരിച്ചു. സമവായ ശ്രമങ്ങള്‍ക്കിടെ യോഗം ചേരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."