പയ്യോളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിങ് നിയന്ത്രിക്കും
പയ്യോളി: ബസ് സ്റ്റാന്‍ഡിലെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലിസും നഗരസഭയും. ഇതുസംബന്ധിച്ച് നഗരസഭാ ഭാരവാഹികളും പൊലിസും സ്റ്റാന്‍ഡില്‍ പരിരോധന നടത്തി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു നടപടി.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യവാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് തടയും. ഓട്ടോറിക്ഷകള്‍ക്ക് അനുവദിച്ച ഓട്ടോ ബേയില്‍ മാത്രം പാര്‍ക്കിങ് അനുവദിക്കും. പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ വിഭാഗക്കാരെയും വിളിച്ചുചേര്‍ക്കും. കൊയിലാണ്ടി, പേരാമ്പ്ര ഭാഗത്തേക്കു പോകുന്ന ബസുകള്‍ ട്രാക്കില്‍നിന്ന് മാത്രം ആളെ എടുക്കാന്‍ സംവിധാനം ഉണ്ടാക്കും. നഗരസഭാ ചെയര്പേഴ്സന് വി.ടി ഉഷ, വൈസ് ചെയര്മാന് കെ.വി ചന്ദ്രന്, കൗണ്‍സിലര്‍മാരായ കെ.ടി ലിഖേഷ്, വി.എം ഷാഹുല്‍ ഹമീദ്, സി.ഐ എം.പി രാജേഷ്, എസ്.ഐ പി.പി മനോഹരന്, എസ്.ഐ പത്മിനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."