ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ് ; ആവേശ നെറുകയില്‍ മലയോരം
പേരാമ്പ്ര: ജിന്‍സണ്‍ ജോണ്‍സനെ കേന്ദ്ര കായിക മന്ത്രാലയം അര്‍ജുന അവാര്‍ഡിനു തെരഞ്ഞെടുത്ത വാര്‍ത്ത വന്നതോടെ ജന്മനാടായ ചക്കിട്ടപാറയില്‍ എങ്ങും ആവേശം. അത്‌ലറ്റിക് മേഖലയില്‍ മികച്ച കുതിപ്പു കാഴ്ചവച്ച ജിന്‍സണ്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനു നല്‍കിയ മികച്ചസംഭാവന പരിഗണിച്ചാണ് അര്‍ജുന അവാര്‍ഡിനു പരിഗണിച്ചത്.
ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടെ ഒട്ടേറെ മെഡല്‍ നേടിയ ജിന്‍സണ് നാടൊന്നാകെ വരവേല്‍പ്പ് നടത്തി വരുന്നതിനിടെയാണ് അര്‍ജുന അവാര്‍ഡ്കൂടി എത്തിയത്. ഇരട്ടി സന്തോഷത്തോടെ മലയോരത്ത് ഇന്നലെ രാവിലെ മുതല്‍ അവാര്‍ഡ് പ്രഖ്യാപനം ആഘോഷമാക്കി.
ചക്കിട്ടപാറയിലെ കുളച്ചല്‍ വീട്ടില്‍ എത്തിയവര്‍ക്ക് മകനു ലഭിച്ച അര്‍ജുന അവാര്‍ഡിന്റെ സന്തോഷത്തില്‍ മധുരം നല്‍കി മാതാപിതാക്കളും ആഘോഷത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന ജിന്‍സനു ലഭിച്ച അര്‍ജുന അവാര്‍ഡ് അംഗീകാരത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആശംസകളും നിറഞ്ഞ സന്തോഷത്തോടെയാണു കുടുംബക്കാര്‍ സ്വീകരിക്കുന്നത്.
മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു
കോഴിക്കോട്: അര്‍ജുന അവാര്‍ഡ് നേടിയ ജിന്‍സണ്‍ ജോണ്‍സണെ മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു.
മലയോര ഗ്രാമമായ ചക്കിട്ടപാറ രാജ്യത്തിനു സംഭാവന ചെയ്ത ഈ കായിക പ്രതിഭ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. കഠിനമായ സാഹചര്യങ്ങള്‍ അതിജീവിച്ച് രാജ്യത്തിനായി മെഡലുകള്‍ നേടി. ജിന്‍സന്റെ കഠിനാധ്വാനവും നേട്ടങ്ങളും യുവതലമുറയക്ക് പ്രചോദനമാകും.
ഒളിംപിക്‌സ് ആണ് അടുത്ത സ്വപ്നമെന്ന ജിന്‍സന്റെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു.
കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനും നാടിന്റെയും ഇന്ത്യയുടെയും അഭിമാനം ഉയര്‍ത്താനും ജിന്‍സനു കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."