HOME
DETAILS

പുതിയ തൊഴിൽ കരാർ;  സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റം ; നിരവധി നിബന്ധനകള്‍ 

  
backup
November 06 2020 | 11:11 AM

542135632368654321-2

ജിദ്ദ: സഊദിയിൽ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമ പ്രകാരം കരാര്‍ കാലാവധിക്കിടെ തൊഴിലാളികള്‍ക്ക് ജോലിസ്ഥലം മാറണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരും. കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴില്‍ മാറ്റത്തിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. എന്നാല്‍ കാലാവധിക്കിടെ തൊഴില്‍ മാറണമെങ്കില്‍ മൂന്നുമാസം മുമ്പ് തന്നെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് അനുമതിയുള്ളു.

ഇതിന് തൊഴില്‍ കരാര്‍ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥ പാലിക്കേണ്ടി വരും. തൊഴില്‍ കരാര്‍ പുതുക്കിയ ശേഷമാണെങ്കില്‍ ജോലി മാറ്റത്തിന് ഒരു വര്‍ഷം കാത്തുനില്‍ക്കേണ്ടതില്ല. തൊഴിലുടമയുടേയും തൊഴിലാളിയുടേയും യോഗ്യതക്കനുസരിച്ചായിരിക്കും തൊഴില്‍ മാറ്റം അനുവദിക്കുക. മാനവവിഭവശേഷി സാമൂഹിക വികസ മന്ത്രാലയത്തിന്റെ 'ഖിവ' പോര്‍ട്ടല്‍ വഴിയാണ് തൊഴിലാളികള്‍ തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കേണ്ടത്. സമ്മത പത്രം നല്‍കുന്നതിനും അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികള്‍ക്ക് പിന്നീട് സന്ദേശം ലഭിക്കും. റീഎന്‍ടി ലഭിക്കുന്നതിന് അബ്ഷീര്‍ വഴി തൊഴിലാളികള്‍ക്ക് അവസരമുണ്ടായിരിക്കും. അതേസമയം തൊഴില്‍ കരാര്‍ കാലത്ത് തൊഴില്‍ അവസാനിപ്പിച്ച് പോകുന്നതിന് നഷ്ടപരിഹാര വ്യവസ്ഥകള്‍ പാലിച്ച് തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും.
നിലവിൽ എട്ട് അവസ്ഥയിൽ മാത്രമേ നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ വിദേശ തൊഴിലാളികൾക്ക് സ്‌പോൺസർഷിപ് മാറ്റം സാധ്യമാവുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴിലിൽ പ്രവേശിച്ച് മൂന്നു മാസമായിട്ടും തൊഴിൽ കരാർ ലഭിക്കാതിരിക്കുക. മൂന്നു മാസം തുടർച്ചയായി ശമ്പളം നൽകാതിരിക്കുക. മരണം, യാത്ര, ജയിൽ തുടങ്ങിയ കാരണങ്ങളാൽ തൊഴിലുടമ അപ്രത്യക്ഷനാകൽ, തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി അവസാനിക്കൽ, താൻ പ്രതിയല്ലാത്ത നിലയിൽ തൊഴിലുടമക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളിൽ തൊഴിലാളി ബിനാമി പരാതി നൽകൽ, മനുഷ്യകടത്ത് സ്ഥിരീകരിക്കൽ, തൊഴിൽ കേസിൽ സമൻസ് ലഭിച്ചിട്ടും തൊഴിലുടമ രണ്ട് പ്രാവശ്യം ഹാജറാകാതിരിക്കൽ, നിലവിലെ തൊഴിലുടമ സ്‌പോൺസർഷിപ് മാറ്റത്തിന് അനുമതി നൽകൽ എന്നീ സാഹചര്യങ്ങളിൽ വിദേശികൾക്ക് സ്‌പോൺസർഷിപ് മാറ്റം സാധ്യമാകും.
എന്നാൽ പണമിടപാടുകളോ മറ്റെന്തെങ്കിലും നടപടി ക്രമങ്ങളോ പൂർത്തിയാക്കാനുണ്ടെങ്കിൽ കമ്പനിക്ക് ഇവരുടെ റീ എൻട്രിയും, എക്സിറ്റും, ജോലി മാറ്റവും തടഞ്ഞു വെക്കാം. എന്നാൽ നിയമ വിരുദ്ധമായാണ് തടഞ്ഞതെങ്കിൽ സ്പോൺസറായ കമ്പനിക്കോ വ്യക്തിക്കോ എതിരെ മന്ത്രാലയം നടപടിയെടുക്കും. ഇടപാടുകൾ ബാക്കി നിൽക്കെ കമ്പനിയോ എക്സിറ്റോ നേടാനാണ് തൊഴിലാളി ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടാൽ വ്യക്തിക്കെതിരെയും നടപടിയുണ്ടാകും. അതായത്, ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറാണ് പരാതികളില്‍ നടപടിയെടുക്കാൻ പരിശോധിക്കുക.

ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ കരാർ മന്ത്രാലയത്തിന്‍റെ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. ശമ്പളമടക്കം നൽകുന്നതും പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. അതായത് എന്ത് പരാതിയിലും ഇനി മന്ത്രാലയത്തിന്‍റെ കയ്യിൽ രേഖയുണ്ടാകും. ഇരുകൂട്ടരുടേയും അവകാശങ്ങൾ സംരക്ഷിക്കാനാണിത്.
അതേ സമയം സ്പോൺസർഷിപ്പ് സംവിധാനത്തിൽ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങൾക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും.
വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, വീട്ടു കാവൽക്കാർ, തോട്ടം ജീവനക്കാർ, ആയമാർ എന്നിവർക്ക് ബാധകമല്ല.
കഴിഞ്ഞ ദിവസമാണ്
അരനൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സംവിധാനം സഊദിയിൽ തൊഴിൽ കരാറാക്കി മാറ്റിയത്. ഇത് അടുത്ത വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago