HOME
DETAILS
MAL
തമിഴ്നാട് ബസ് സമരം പിന്‍വലിച്ചു
backup
May 16 2017 | 23:05 PM
ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചിന്റെ ഉത്തരവിനെതുടര്‍ന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ജീവനക്കാരില്‍ ഒരു വിഭാഗം മൂന്നു ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചു.
സമരത്തെ തുടര്‍ന്ന് യാത്രാ ദുരിതം നേരിട്ട സാഹചര്യത്തില്‍ അഭിഭാഷകന് നല്കിയ പൊതു താല്പര്യ ഹരജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിറക്കിയത്. അവശ്യസാധന സേവന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടത്. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ജീവനക്കാരോടും അടിയന്തരമായി ജോലിക്ക് ഹാജരാകാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."