തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം ഉണരുന്നു; അവകാശവാദങ്ങളുമായി പ്രചാരണങ്ങളിലേക്കിറങ്ങാന്‍ മുന്നണികള്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം ഉണരുമ്പോള്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ മുന്നണികളും. ചരിത്രത്തിലാദ്യമായി കൊവിഡ് ഭീതിക്കു മുന്നിലാണ് തെരെഞ്ഞടുപ്പിനുള്ള അരങ്ങൊരുങ്ങുന്നത്.
പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേറിട്ട രീതികള്‍ തന്നെ പരീക്ഷിക്കാനാണ് സ്ഥാനാര്‍ഥികളും മുന്നണികളുടേയും തീരുമാനം.
1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ്.
ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് 6വരെയാകും വോട്ടെടുപ്പ്. രാവിലെ എട്ടു മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും.
അതേ സമയം തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ അവകാശവാദങ്ങളുമായി മുന്നണികളും കളം നിറയാനുള്ള മത്സരത്തിലാണ്. പുതിയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം. ഡിസംബര്‍ 8,10,14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും. ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കണം.
ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്ന് എല്‍.ഡി.എഫും
എന്നാല്‍ കേരളം എല്‍ഡിഎഫിനെതിരായി വിധിയെഴുതുമെന്ന് യുഡിഎഫും എന്‍.ഡി.എയും അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."