കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന്റെ പാതയില്‍: സ്പീക്കര്‍
ചേവായൂര്‍: വിദ്യാഭ്യാസ രംഗത്ത് മൗലികമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച പൊതുവിദ്യാഭ്യാസ പദ്ധതി കേരളത്തെ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന്റെ പാതയിയിലെത്തിച്ചുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. മെഡിക്കല്‍ കോളജ് കാംപസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിസം പദ്ധതിയുടെ ഭാഗമായ മള്‍ട്ടി പര്‍പ്പസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിന്റെ ഉല്‍പാദനകേന്ദ്രമായി വിദ്യാഭ്യാസം മാറണണമെങ്കില് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരീതി അടിമുടി പൊളിച്ചെഴുതേണ്ടിവരും. അത്തരമൊരു മൗലികമായ മാറ്റമാണു പൊതു വിദ്യാഭ്യാസ യജ്ഞം ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങളില്‍ ഇന്നുള്ള പ്രമുഖ കോഴ്സുകളെക്കുറിച്ച് കേരളം ഇതുവരെ ചിന്തിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസം അടിമുടി പൊളിച്ചെഴുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. എന്നാല്‍ നിക്ഷേപിക്കുന്നതിനു തുല്യമായ ഫലം കിട്ടുന്നില്ല. ഇതിനായി സാമാന്യവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്. മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ഥികളെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ മേഖലയ്ക്കു കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു.
യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സമയം പോക്കുന്നവരാണെന്ന ആക്ഷേപമാണു നിലനിന്നിരുന്നത്. എന്നാല്‍ യുവത്വത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സന്ദര്‍ഭമാണ് ഇക്കഴിഞ്ഞ പ്രളയകാലത്തുണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."