ഡല്‍ഹിയിലും പഞ്ചാബിലും എം.എസ്.എഫിന് പുതിയ ഭാരവാഹികള്‍
ന്യൂഡല്‍ഹി: ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ച് ഉത്തരേന്ത്യയിലെ പ്രവര്‍ത്തനം ശക്തമാക്കിയതിനു പിന്നാലെ എം.എസ്.എഫിന് ഡല്‍ഹിയിലും പഞ്ചാബിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുര്‍റഹ്മാന്‍ (ജാമിഅ മില്ലിയ) ആണ് ഡല്‍ഹി ഘടകം എം.എസ്.എഫ് പ്രസിഡന്റ്. ഷംസീര്‍ കേളോത്ത് (ജെ.ഏന്‍.യു), ഇഹ്‌സാനുല്‍ ഇല്‍തിസാം (ജാമിഅ മില്ലിയ), ഫസല്‍ (ജാമിഅ ഹംദര്‍ദ്) എന്നിവര്‍ വൈസ്പ്രസിഡന്റുമാരും ഐജാസ് കരീം (ജാമിഅ മില്ലിയ) ജനറല്‍ സെക്രട്ടറിയുമാണ്.
ഡാനിഷ് (ജാമിഅ മില്ലിയ), ജംഷീദ് പാറക്കല്‍ (ഡി.യു), ഉബൈദുല്ല കോണിക്കഴി (ജെ.എന്‍.യു) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ശുഹൈബ് ആലം (ഡി.യു) ട്രഷററായും തെരഞ്ഞെടുത്തു.
മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ പ്രാകൃതമായ നിര്‍ദേശങ്ങള്‍ നടപ്പാക്കി വിദ്യാര്‍ഥി സമൂഹത്തെ അപമാനിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറിയില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ചേര്‍ന്ന ഡല്‍ഹി സംസ്ഥാന രൂപീകരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചാബ് ഘടകം ഭാരവാഹികള്‍: പ്രസി: ജാവേദ് അസ്‌ലം. വൈസ്പ്രസി.: ഇമ്രാന്‍ അലി, ആയിശാ മഹ്ബൂബ്, അബ്ദുല്‍ മഹ്ബൂബ്. ജനറല്‍ സെക്രട്ടറി: അസ്ഗര്‍ അലി. ജോ. സെക്ര: മഅ്‌റൂഫ് അഹമ്മദ്, മുഹമ്മദ് ഉമര്‍, മുഹമ്മദ് അസ്‌ലം. ട്രഷറര്‍: നാഷിദ് അക്തര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."