ആര്‍.ടി.ഒ ഓഫിസ് മാറ്റം; പ്രക്ഷോഭത്തിനൊരുങ്ങി മടവൂര്‍ പഞ്ചായത്ത്
നരിക്കുനി: മടവൂര്‍ പഞ്ചായത്തിനെ കൊടുവള്ളി ആര്‍.ടി.ഒ ഓഫിസ് പരിധിയില്‍ നിന്ന് നന്മണ്ടണ്ടയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
ആര്‍.ടി.ഒ ഓഫിസ് മാറ്റത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പഞ്ചായത്ത് ബോര്‍ഡ് ഏകകണ്ഡമായി തീരുമാനമെടുത്ത് അധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുകൂല നടപടി ഉണ്ടണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 22ന് ആര്‍.ടി.ഒ ഓഫിസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടന്റ് വി.സി റിയാസ് ഖാന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി ചക്കാലക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി. അലിയ്യ് മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി. കോരപ്പന്‍ മാസ്റ്റര്‍ (സി.പി.എം), പി.കെ സുലൈമാന്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ്), പി.കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍(മുസ്‌ലിം ലീഗ്), ഭാസ്‌കരന്‍ മാസ്റ്റര്‍ (ബി.ജെ.പി), മൊയ്തീന്‍ ഷാ (സി.പി.ഐ), യു.പി അസീസ് മാസ്റ്റര്‍, ആരാമം കോയ, ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, ടി.കെ പുരുഷോത്തമന്‍, കെ. അസീസ് മാസ്റ്റര്‍, പ്രകാശന്‍ പരനിലം, റസാഖ് ഇടയാടിപ്പോയില്‍, മുനീര്‍ പുതുക്കുടി, രാജേഷ് എരവന്നൂര്‍, സലാം കോട്ടക്കവയല്‍ സംസാരിച്ചു. വി.സി ഹമീദ് മാസ്റ്റര്‍ സ്വാഗതവും ഷംസിയ മലയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."