പാലാരിവട്ടം മേല്‍പാലം ഇ. ശ്രീധരന് ഇന്ന് പരിശോധിക്കും
കൊച്ചി: നിര്‍മാണത്തിലെ അപാകതകളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തുന്ന പാലാരിവട്ടം മേല്‍പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരിശോധിക്കും. പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അതോ അറ്റകുറ്റപ്പണിയിലൂടെ ഉപയോഗയോഗ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.
പാലം നിര്‍മാണത്തില്‍ സിമന്റ് വേണ്ടത്ര അളവില്‍ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാലം പരിശോധനക്ക് കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റ് വേണമെന്ന ആവശ്യം ഇ. ശ്രീധരന് ഉന്നയിച്ചിരുന്നു. ഇന്നു നടക്കുന്ന വിദഗ്ധ സമിതിയുടെ പരിശോധനയില്‍ ഇത്തരം കാര്യങ്ങള്‍ വിശദമായി പരിഗണിക്കുമെന്നാണ് സൂചന. പാലം നിര്‍മാണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോണ്‍ക്രീറ്റ് ഗ്രേഡ് കുറഞ്ഞ തോതിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഐ.ഐ.ടി നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. പാലം പുനര്‍നിര്‍മിക്കുന്നതാണ് ഉചിതമെന്നും ഐ.ഐ.ടിയുടെ വിദഗ്ധ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാലം നിര്‍മാണ കരാറുകാരനില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."