തിരുവമ്പാടിയിലെ ബിയര്‍ പാര്‍ലര്‍: പ്രതിഷേധം പുകയുന്നു
തിരുവമ്പാടി: തൊണ്ടിമ്മലില്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിന് അനുമതി നല്‍കുന്നതിനെതിരേ പ്രതിഷേധം കനക്കുന്നു. തിരുവമ്പാടിയില്‍ മദ്യമൊഴുക്കാന്‍ സഹായിക്കുന്ന സമീപനത്തില്‍നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് തിരുവമ്പാടി ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ജുനൈദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഫസല്‍ താഴെ തിരുവമ്പാടി, ഷഫീഖ് മുസ്‌ലിയാര്‍, കബീര്‍ താഴെ തിരുവമ്പാടി, മുഹസിന്‍ തിരുവമ്പാടി, അബ്ദുസ്വമദ് മുറമ്പാത്തി സംസാരിച്ചു.
തിരുവമ്പാടി: തൊണ്ടിമ്മല്‍ പ്രദേശത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാത്മാ സ്വാശ്രയ സംഘം.
തൊണ്ടിമ്മല്‍ സ്‌കൂള്‍, മുണ്ടൊപറമ്പില്‍ ഭഗവതി ക്ഷേത്രം എന്നിവ ഇതിനു സമീപത്താണ്. മാത്രമല്ല ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ ഇത് വന്‍ വിപത്തുകള്‍ ഉണ്ടാക്കും. ഇതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരണം. വിഷയത്തില്‍ ജോര്‍ജ് എം.തോമസ് എം.എല്‍.എ ഇടപെടണമെന്നും സംഘം അഭിപ്രായപ്പെട്ടു. പി. സിജു അധ്യക്ഷനായി. ദിനേശന്‍, സി.ടി വിജയന്‍, ബാബു മൂത്തേടം, ദാമോദരന്‍, സി. വിജയന്‍, പ്രഭാകരന്‍, ബെന്നി, പ്രവീണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."