താര്‍ മരുഭൂമിയില്‍ ഇന്ത്യന്‍ സേനയുടെ ശക്തിപ്രകടനം
ജയ്പൂര്‍: പാകിസ്താന് മുന്നറിയിപ്പുമായി താര്‍ മരുഭൂമിയില്‍ സൈന്യത്തിന്റെ അഭ്യാസ പ്രകടനം. 20,000 സൈനികരും യുദ്ധ ടാങ്കുകളും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും ഉള്‍പ്പെടുത്തിയുള്ള ശക്തിപ്രകടനമാണ് ഇന്നലെ രാജസ്ഥാനിലെ താര്‍മരുഭൂമിയില്‍ നടന്നത്.
താര്‍ ശക്തി എന്നുപേരിട്ട ശക്തിപ്രകടനം വീക്ഷിക്കാന്‍ ചേതക് കോര്‍പ്‌സ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ അശ്വിനി കുമാര്‍ അടക്കമുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ഒരു മാസം നീണ്ട പരിശീലന പരിപാടിയുടെ അവസാനഘട്ടമായാണ് ശക്തി പ്രകടനം നടന്നത്. കൊടുംചൂടിലും മരുഭൂമിയിലെ ദുഷ്‌കരമായ കാലാവസ്ഥയിലും കര്‍മനിരതകരാകാനുള്ള കഠിന പരിശീലനമാണ് സേനക്ക് നല്‍കിയത്. അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ മരുഭൂമിയില്‍ നടന്ന അഭ്യാസ പ്രകടനം നിരന്തരം പ്രകോപനമുണ്ടാക്കുന്ന പാകിസ്താനുള്ള മുന്നറിയിപ്പുകൂടിയാണ്.
സൈന്യത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാ മേധാവി സംതൃപ്തി രേഖപ്പെടുത്തിയതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ മനീഷ് ഓജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."