HOME
DETAILS
MAL
നജീബിന്റെ തിരോധാനം: കേസ് സി.ബി.ഐക്ക്
backup
May 17 2017 | 00:05 AM
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്കു വിട്ടു. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാവണം കേസിന്റെ അന്വേഷണമെന്ന് ജസ്റ്റിസുമാരായ ജി.എസ് സിസ്താനിയും രേഖാ പല്ലിയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. നജീബിന്റെ ഉമ്മ ഫാത്വിമ നല്കിയ പരാതിയിലാണ് കോടതി നടപടി. ഡല്‍ഹി പൊലിസിന്റെ അന്വേഷണത്തില്‍ ഏഴുമാസമായിട്ടും പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്കു വിട്ടത്. കേസുമായി ബന്ധപ്പെട്ട് കൈവശമുള്ള എല്ലാ വിവരങ്ങളും കോടതിയില്‍ ഹാജരാക്കണമെന്ന് പൊലിസിന് കോടതി നിര്‍ദേശം നല്കി. കേസ് ജൂലൈ 17നു വീണ്ടും പരിഗണിക്കും.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നു രാത്രിയാണ് ജെ.എന്‍.യുവിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ (27) കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."