മാവോയിസ്റ്റ് ഭീഷണി: നീലഗിരി ജില്ലയില്‍ പൊലിസ് പരിശോധന ശക്തമാക്കി
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നീലഗിരി ജില്ലയില്‍ പൊലിസ് പരിശോധന ശക്തമാക്കി.
അയല്‍ ജില്ലയായ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നതെന്ന് നീലഗിരി ജില്ലാ പൊലിസ് സൂപ്രണ്ട് ഷണ്‍മുഖ പ്രിയ അറിയിച്ചു.വയനാട് ജില്ലയിലെ തിരുനെല്ലി, വൈത്തിരി എന്നിവിടങ്ങളിലെത്തി മാവോയിസ്റ്റുകള്‍ ആദിവാസികളില്‍ നിന്ന് ഭക്ഷണം ശേഖരിച്ചിരുന്നു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് എത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നീലഗിരിയിലെ ആദിവാസി ഗ്രാമങ്ങളിലും 16 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പൊലിസ് പരിശോധന നടത്തി വരുന്നുണ്ട്. തമിഴ്‌നാട് ദൗത്യസേന 24 മണിക്കൂര്‍ സമയവും റോന്ത് ചുറ്റുന്നുണ്ട്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. എ.ഡി.എസ്പി മോഹന്‍ റാവുവിന്റെ ഉത്തരവ് പ്രകാരം ദൗത്യസേന എസ്.ഐ പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ തോക്കേന്തിയ പൊലിസുകാര്‍ കിണ്ണകൊര, മഞ്ചൂര്‍, മുള്ളി, കെദ്ദ, പെരുമ്പള്ളം തുടങ്ങിയ വനമേഖലകളില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."