HOME
DETAILS

ക്രിമിനല്‍ കുറ്റം എങ്ങനെ ആവിഷ്‌കാര സ്വാതന്ത്ര്യമാകും?

  
backup
November 06 2020 | 23:11 PM

312648132-2

 


ഇന്ത്യന്‍ പത്രപ്രവര്‍ത്തന മണ്ഡലത്തെ അപവാദ പ്രചാരണങ്ങളുടെ പാഴ്‌ച്ചേറില്‍ ചവിട്ടിത്താഴ്ത്തിയ റിപ്പബ്ലിക്ക് ടി.വി ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമടക്കമുള്ള പ്രമുഖ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. അര്‍ണബിന്റെ അറസ്റ്റ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന തരത്തിലുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവന പരിഹാസ്യമാണ്.


റിപ്പബ്ലിക്ക് ടി.വിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കും അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തതിലെ പ്രേരണാ കുറ്റം ചുമത്തിയാണ് അര്‍ണബിനെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക്ക് ടി.വിയുടെ ഇന്റീരിയര്‍ ജോലി ചെയ്തതിന്റെ പണം പലവട്ടം ചോദിച്ചിട്ടും അര്‍ണബ് നല്‍കാത്തതിനെത്തുടര്‍ന്ന്, കടം വാങ്ങി ഇന്റീരിയര്‍ ജോലി പൂര്‍ത്തിയാക്കിയ അന്‍വേ നായിക്ക് മനോവിഷമത്തിലായിരുന്നു. കടം തിരിച്ചുകൊടുക്കാനാവാതെ ആത്മഹത്യ ചെയ്ത അന്‍വേ നായിക്കിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയും ജീവനൊടുക്കി. അന്‍വേ നായിക്കിന്റെ മകളുടെ പരാതിയിലാണ് അര്‍ണബിനെ അറസ്റ്റുചെയ്തത്.


ക്രിമിനല്‍ കുറ്റം എന്നത് ആവിഷ്‌കാരമല്ല. അതിന് സ്വാതന്ത്ര്യവുമില്ല. തെറ്റുചെയ്യുന്ന വ്യക്തി മാധ്യമ പ്രവര്‍ത്തകനാണെന്നത് കൊണ്ട് അയാളുടെ തെറ്റിനെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂട ഇടപെടലായി കാണാനും കഴിയില്ല. പിന്നെ എങ്ങനെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും, ന്യൂസ് ബ്രോഡ്കാസ്റ്റ് വിഷനും അര്‍ണബിന് നീതി ഉറപ്പാക്കണമെന്ന് പറയുക. അധര്‍മം പ്രവര്‍ത്തിച്ച വ്യക്തിയെ സംഘടന തള്ളിപ്പറയുകയല്ലേ വേണ്ടത്. എന്തും എപ്പോഴും ആരെക്കുറിച്ചും യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ വിളിച്ചുപറയുന്ന ഒരു അധര്‍മ മാധ്യമ ശൈലിക്ക് രൂപം കൊടുത്ത വ്യക്തിയാണ് അര്‍ണബ് ഗോസ്വാമി. മാധ്യമ ധര്‍മത്തെ അധര്‍മത്തില്‍ മുക്കി താഴ്ത്തുന്ന ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതിഷേധിച്ചതായി അറിവില്ല. രാഷ്ട്രീയ പകയുടെ പേരില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും തേജോവധം ചെയ്യുന്നതാണ് അര്‍ണബിന്റെ ശൈലി. അത്തരത്തില്‍ പെട്ട ഒരാള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍, ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ സ്വതന്ത്രമാധ്യമലോകം ആഹ്ലാദിക്കുകയാണ് വേണ്ടത്. നിരവധി കേസുകളിലെ പ്രതിയാണ് അര്‍ണബ്. റേറ്റിങ് തട്ടിപ്പ് അതിലൊന്ന് മാത്രം. എന്നാല്‍ ഈ കേസുകളിലൊന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടില്ല. വഞ്ചനാ കുറ്റവും ആത്മഹത്യാ പ്രേരണ കുറ്റവും, അറസ്റ്റ് ചെയ്യാന്‍ വന്ന പൊലിസിനെ ആക്രമിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ ഒതുക്കപ്പെടേണ്ടതുമല്ല.


എന്നാല്‍, തനതും നിഷ്പക്ഷവുമായ എഴുത്തിന്റെ പേരില്‍, വാക്കുകള്‍ ഉച്ഛരിച്ചതിന്റെ പേരില്‍ എത്രയെത്ര മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് വെറുപ്പിന്റെ ശക്തികളാല്‍ കൊല ചെയ്യപ്പെട്ടത്. കാരാഗൃഹങ്ങളില്‍ വിചാരണയില്ലാതെ തടവില്‍ കിടക്കുന്നത്. എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, ഗൗരിലങ്കേഷ് എന്നിവര്‍ സ്വതന്ത്രമായ ചിന്താ ആവിഷ്‌കാരത്തിന് ജീവന്‍ ബലി നല്‍കിയവരാണ്. വിശ്രുത ചിത്രകാരനായ എം.എഫ് ഹുസൈന് രാജ്യം ത്യജിക്കേണ്ടി വന്നത് സ്വതന്ത്രമായ ആത്മാവിഷ്‌കാരത്തിന്റെ വിലയായിട്ടാണ്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയുടെ കൊലപാതകവിവരങ്ങള്‍ ശേഖരിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍, കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഹത്രാസിലെ പെണ്‍കുട്ടിക്ക് നീതി നല്‍കുക എന്ന ലഘുലേഖ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു എന്നായിരുന്നു സിദ്ദീഖ് കാപ്പനെതിരേയുള്ള കുറ്റം. വക്കാലത്ത് ഒപ്പിടുവിക്കാന്‍ അഭിഭാഷകനെപ്പോലും സമ്മതിച്ചില്ല. മലയാളത്തിലെ ഏറ്റവുമധികം പ്രചാരമുള്ള പ്രമുഖ മുഖ്യധാരാ പത്രത്തിനും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ദൃശ്യമാധ്യമത്തിനും കാപ്പന്റെ അറസ്റ്റ് കാര്യമായ വിഷയമായില്ല. അതേസമയം, സ്വകാര്യ അന്യായത്തെ തുടര്‍ന്ന് റിപ്പബ്ലിക്ക് ടി.വി ഉടമ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അതിനെ ആവിഷ്‌കാരപരിധിയില്‍ കൊണ്ടുവരുവാന്‍ ഇവയൊക്കെയും നടത്തുന്ന ശ്രമങ്ങള്‍ അപലപനീയവുമാണ്.


രാജ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് പത്രസ്വാതന്ത്ര്യത്തിന്മേലാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റേയും ജീവവായുവാണ് സ്വതന്ത്ര്യമായ പത്രപ്രവര്‍ത്തനമെന്നും രാജ്യത്തോട് വിളംബരം ചെയ്ത മഹാനാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വെറുപ്പിന്റെ അന്തരീക്ഷത്തില്‍ പുകയുമ്പോള്‍, അതിന് ഇന്ധനം പകരുന്ന മാധ്യമ രംഗത്തെ അസഹിഷ്ണുതയുടെ ശക്തികളെ കാണാതെ പോവുകയും തീയെഴുത്തുകള്‍ കൊണ്ട് മാധ്യമ രംഗത്ത് സുവര്‍ണ പഥങ്ങള്‍ തീര്‍ത്തവരെ കൊല്ലുകയും ചെയ്യുന്ന ഒരിന്ത്യയിലൂടെയാണ് മാധ്യമങ്ങള്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. മഹിതവും ഉജ്ജ്വലവുമായ വിമര്‍ശനങ്ങളെയും നിലപാടുകളെയും ഇല്ലാതാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമായിക്കഴിഞ്ഞു. സഹിഷ്ണുതയുടെ തുരുത്തുകള്‍ നാളുകള്‍ ചെല്ലുന്തോറും വെറുപ്പിന്റെ പ്രളയത്തില്‍ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.


ഭരണകൂട താല്‍പര്യങ്ങള്‍ക്ക് തണല്‍ വിരിക്കുന്ന നീതിപീഠങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണ്‍ ദ്രവിച്ച് ഇല്ലാതാകുന്നത് അറിയുന്നില്ല. നാവിനെയും തൂലികയേയും പ്രതിരോധിക്കാനാവാതെ വരുമ്പോള്‍, ആരോഗ്യകരമായ സംവാദങ്ങളെ കായികമായി നേരിടുക എന്നത് ഫാസിസത്തിന്റെ നടപ്പുരീതിയാണ്. ആശയങ്ങളോടുള്ള വിമുഖതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരം.
ആവിഷ്‌കാര സ്വാതന്ത്ര്യം ഒന്നാമതായി പ്രതിനിധാനം ചെയ്യുന്നത് മാധ്യമങ്ങളിലൂടെയാണ്. അവയുടെ നിര്‍ഭയമായ നിലനില്‍പ്പാണ് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും അടിസ്ഥാന ശില. രാജ്യം ഇന്ന് പത്രസ്വാതന്ത്ര്യത്തില്‍ നൂറ്റിനാല്‍പ്പത്തിരണ്ടാം സ്ഥാനത്താണെന്നാണ് പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്ത് ഏകാധിപത്യ രാജ്യങ്ങളും പട്ടാള ഭരണകൂടങ്ങളും. അമേരിക്കയില്‍ ട്രംപിനെ അനുകൂലിച്ചിരുന്ന മാധ്യമങ്ങള്‍ പോലും തിരിച്ചറിവിന്റെ വെളിച്ചത്തില്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ച് നടക്കുമ്പോള്‍, ഇന്ത്യയിലെ പല മാധ്യമങ്ങള്‍ക്കും അത് പാഠമാകുന്നില്ല. ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട മാധ്യമങ്ങളില്‍ ചിലത് ഭൗതികമായ ധനാര്‍ത്തിയുടെ, വെറുപ്പിന്റെ പര്യായങ്ങളായി മാറിയിരിക്കുന്നു. അവയില്‍ ഒന്ന് മാത്രമാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago