കല്‍പ്പറ്റയിലെ മാലിന്യ സംസ്‌കരണം താളംതെറ്റുന്നു
കല്‍പ്പറ്റ: നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനോ കയറ്റി അയക്കാനോ കഴിയാതെ നഗരസഭാ അധികൃതര്‍. ബൈപ്പാസിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലും വെളളാരംകുന്നിലെ ട്രഞ്ചിങ് ഗ്രൗണ്ടിലുമായി ലോഡ് കണക്കിന് മാലിന്യമാണ് കുന്ന്കൂടി കിടക്കുന്നത്.
നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. മാലിന്യം തരം തിരിച്ച് ജൈവ മാലിന്യം സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ കയറ്റി അയക്കാനുമാണ് ലക്ഷ്യമിട്ടത്. ഗൂഡലായിക്കുന്നില്‍ അടഞ്ഞ് കിടക്കുന്ന മത്സ്യമൊത്ത വില്‍പ്പന കേന്ദ്രത്തില്‍ വെച്ച് തരംതിരിച്ച് അവിടെ തന്നെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. ചപ്പ് ചവറുകള്‍ പ്രദേശത്താകെ പരന്ന് കിടക്കുകയാണ്. മാത്രവുമല്ല പ്ലാസ്റ്റിക്ക് അടക്കം ജനവാസകേന്ദ്രത്തില്‍ വെച്ച് കത്തിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു.
കുറഞ്ഞത് 30 ലോഡ് മാലിന്യം ഇവിടെയുണ്ട്. വെള്ളാരംകുന്നിലും സമാനമായ സാഹചര്യമാണ് ലോഡ് കണക്കിന് മാലിന്യമാണ് ഇവിടെയും കെട്ടിക്കിടക്കുന്നത്.
മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം ഒച്ചിഴയും വേഗത്തിലാണ് കൊട്ടിഘോഷിച്ച് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം നടത്തിയതെങ്കിലും കാര്യമായ നടപടികള്‍ ഇല്ല. എന്നാല്‍ സാങ്കേതികമായ ചില തടസങ്ങള്‍ കാരണമാണ് തരം തിരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക്കുകള്‍ കയറ്റി അയക്കുന്നതിന് തടസമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
മാലിന്യം കത്തിക്കുന്നതായി പരാതി
പുല്‍പ്പള്ളി: വനത്താല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ ചുള്ളിക്കാട് മാലിന്യക്കൂമ്പാരമായി മാറുന്നു.
ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണില്‍ നിന്നും പഞ്ചായത്തിന്റെ 20 വാര്‍ഡുകളില്‍ നിന്നും നീക്കം ചെയ്ത മാലിന്യം മുഴുവന്‍ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത് ചുള്ളിക്കാടുള്ള പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ സ്ഥലത്താണ്. ഈ സ്ഥലത്തോടു ചേര്‍ന്ന് നിരവധി ആദിവാസി വീടുകളുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം മൂലം വീട്ടില്‍ കഴിയാനാവാത്ത അവസ്ഥയാണുള്ളത്. വരും ദിവസങ്ങളില്‍ ഈ മാലിന്യം കത്തിക്കാനുള്ള പദ്ധതിയാണിട്ടിരിക്കുന്നത്. ഇത്രയുമധികം മാലിന്യം ഒന്നിച്ച് കത്തിച്ചാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാസ്റ്റിക് ഉള്‍പ്പടെയുള്ള മലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുകയാണ്. വനപ്രദേശമായതിനാല്‍ കാട്ടനകള്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിക്കുന്നത് പതിവായിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം മതില്‍ കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗേയ്റ്റ് എപ്പോഴും തുറന്ന് കിടക്കുകയാണ്. പഞ്ചായത്തിന്റെ പൊതു സ്മാശാനവും ഇതിന് സമീപമാണ്. പകല്‍ പോലും കത്തിക്കുന്നത് മൂലം ചുള്ളിക്കാട് കോളനിയിലെ കുട്ടികളുള്‍പ്പടെയുള്ളവര്‍ക്ക് പലവിധ അസ്വസ്ഥകളുമുള്ളതായി കോളനിക്കാര്‍ പറഞ്ഞു. പുല്‍പ്പള്ളി ടൗണില്‍ നിന്നുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാനുള്ള നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെണാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."