HOME
DETAILS
MAL
പ്ലാസ്റ്റിക് ഷെഡില്‍ നിന്നും ലൂയിസ് ഡിസൂസയും കുടുംബവും സ്‌നേഹവീട്ടിലേക്ക്
backup
September 18 2018 | 07:09 AM
മീനങ്ങാടി: വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് ചിതലരിച്ച് വീഴാറായ ഷെഡിനുള്ളില്‍ നിന്നും സ്‌നേഹ വീടിലേക്ക് മാറുകയാണ് ചുണ്ടേല്‍ നിവാസിയായ ലൂയിസ് ഡിസൂസയും കുടുംബവും. കൂലിപ്പണിക്കാരായ ഇവരുടെ വീടെന്ന സ്വപ്നത്തിന് നിറക്കൂട്ട് നല്‍കിയത് കോഴിക്കോട് ജില്ലയിലെ ഹിദായ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കെ.പി ഷെക്കീലയുടെ നേതൃത്വത്തില്‍ വന്ന അധ്യാപകരും വിദ്യാര്‍ഥികളുമാണ്. സോഷ്യല്‍ വര്‍ക്കറായ ജോസഫ് വയനാടിന്റെയും ഷാജഹാന്‍ തളിപ്പറമ്പിന്റെയും മനസിലുദിച്ച ആശയമാണ് ഭവനം നഷ്ടപ്പെട്ടവര്‍ക്ക് സ്‌നേഹ വീട് എന്ന പദ്ധതി. ഈ പദ്ധതിയിലെ അഞ്ചാമത്തെ വീടാണിത്.കൈകോര്‍ക്കാം കണ്ണീര്‍ തുടക്കാം എന്ന സന്ദേശം നല്‍കുന്ന പദ്ധതിയില്‍ കൈകോര്‍ക്കാന്‍ 9447144975 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."