HOME
DETAILS

എല്‍.ജെ.ഡിയില്‍ പൊട്ടിത്തെറി

  
backup
June 16 2019 | 19:06 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d

 


വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിക്കുപിന്നാലെ എല്‍.ജെ.ഡിയില്‍ പൊട്ടിത്തെറി. ഇന്നലെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തെരഞ്ഞെടുപ്പ് വിശകലനത്തിനായി ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്്.


യോഗത്തിന്റെ അധ്യക്ഷനായ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ വികാരനിര്‍ഭരമായാണ് സംസാരിച്ചത്. വടകരയിലെ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടിയും മുന്നണിയും തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. അപകടത്തില്‍പ്പെട്ട് വിശ്രമത്തിലായിരുന്ന തന്നെ നിര്‍ബന്ധിച്ചാണ് വടകരയിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരനാക്കിയത്. എല്‍.ജെ.ഡിയുടെ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടില്ല. പി. ജയരാജന്‍ തോല്‍ക്കാന്‍ കാരണങ്ങള്‍ പലതാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവെന്ന ലേബലാണ് ഒന്നാമത്തെ കാരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകള്‍ കാരണം സി.പി.എമ്മുകാര്‍ തന്നെ വോട്ടുകള്‍ മാറ്റിചെയ്യുന്ന സാഹചര്യമുണ്ടായെന്നും മനയത്ത് ചന്ദ്രന്‍ കുറ്റപ്പെടുത്തി. യു.ഡി.എഫില്‍ നിന്ന് പുറത്തുവന്ന് ഇടതുമുന്നണിയുടെ ഭാഗമായതിന്റെ കാരണങ്ങള്‍ ഇന്നും അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അണികളില്‍ വലിയൊരു വിഭാഗത്തിന് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. ഇതും വോട്ടിങില്‍ പ്രതിഫലിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ വലിയ നഷ്ടങ്ങള്‍ സഹിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടകനായ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാറിനെ വേദിയിലിരുത്തിയാണ് മനയത്ത് ചന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.


ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. തെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ സാധാരണമാണ്. അതിനെ ആര്‍ജവത്തോടെ നേരിട്ട് മുന്നോട്ടുപോകുന്നവനാണ് നേതാവ്. അല്ലാതെ പരാജയത്തില്‍ പകച്ചുനില്‍ക്കുകയും അന്യോന്യം ചെളിവാരിയെറിയുകയുമല്ല വേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. എല്‍.ജെ.ഡി ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ മനയത്ത് ചന്ദ്രനും മുന്‍ മന്ത്രി കെ.പി മോഹനനും ശക്തമായി എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയ സമയത്ത് പാര്‍ട്ടിയുമായി സി.പി.എം ചര്‍ച്ചപോലും നടത്താതിരുന്നതിനെ പരസ്യമായി എതിര്‍ക്കുകയും വടകരയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി നേതൃത്വവും ഇടതുമുന്നണി നേതാക്കളും അനുനയിപ്പിച്ചാണ് മനയത്ത് ചന്ദ്രനെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് വിശകലനത്തിനായി വരുംദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ജില്ലാ കൗണ്‍സിലുകള്‍ ചേരുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago