HOME
DETAILS

ജലസംരക്ഷണത്തിന് സമൂഹബോധവല്‍ക്കരണം ആവശ്യം: പഞ്ചായത്ത് പ്രസിഡന്റ്

  
backup
September 18 2018 | 07:09 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%ac%e0%b5%8b%e0%b4%a7

തൃശൂര്‍: ജലസംരക്ഷണത്തിന് സമൂഹബോധവല്‍ക്കരണം ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു. ജലരക്ഷ-ജീവരക്ഷ ടാസ്‌ക് ഫോഴ്‌സ് യോഗം കലക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ബ്ലു ആര്‍മിയുടെ പ്രവര്‍ത്തനവും സമൂഹാവബോധവും കൂടിചേരുമ്പാള്‍ ജലരക്ഷ-ജീവരക്ഷ പദ്ധതിയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.
ഇതൊരു മാതൃക പദ്ധതിയായി മാറ്റാനും സാധിക്കും. ഇപ്പോള്‍ തന്നെ 50ഓളം സ്‌കൂളുകളില്‍ ബ്ലൂ ആര്‍മി ടാസ്‌ക് ഫോഴ്‌സിനെ വിന്യസിപ്പിക്കാനായിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിന്യസിപ്പിച്ച് കാര്യക്ഷമമാക്കണം. നബാര്‍ഡ്, കൃഷി വകുപ്പ് തുടങ്ങിയ എല്ലാ വകുപ്പുകളുടെയും ഫണ്ടും എം.എല്‍.എമാരുടെയും എം.പിമാരുടെയും ഫണ്ടും ചേര്‍ന്ന് ഈ പദ്ധതിയെ മുന്നോട്ടു കൊണ്ടു പോകും. ഇതിനായി 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മാറ്റി വച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അഞ്ചു ലക്ഷം രൂപ ഇതിലേക്ക് മാറ്റി നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
643 കോടി രൂപയാണ് പദ്ധതിക്കുളളത്. ഇപ്പോള്‍ 11 പദ്ധതികള്‍ ഏറ്റെടുത്തുകഴിഞ്ഞു. കനോലികനാല്‍ നവീകരണം ജില്ലയിലെ പുഴകളുടെ വീണ്ടെടുപ്പ്, ജലസ്രോതസ്, കുളം, തോട് എന്നിവയുടെ ശുദ്ധീകരണം തുടങ്ങിയവയാണ് പദ്ധതിയിലുള്ളതെന്നും അവര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ ടി.വി അനുപമ അദ്ധ്യക്ഷയായി. ബ്ലു ആര്‍മിയുടെ ടാസ്‌ക് എന്തെന്ന് ഓരോ വകുപ്പും കൃത്യമായി തിരിച്ചറിഞ്ഞു നല്‍കണം. സ്‌കൂളിലും ഈ കോഡിനേഷന്‍ നടക്കണം. ജനകീയ സമിതി രൂപീകരണവും പൂര്‍ത്തിയാക്കണം. ജനകീയ സമിതിക്കുള്ള പരിശീലനം കിലയില്‍ സെപ്റ്റംബര്‍ 24ന് നടക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസ്ഫ്, മണ്ണുസംരക്ഷണ ഓഫിസര്‍ സിന്ധു പി.ഡി, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ ഡോ. എം. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  40 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago