നേന്ത്രക്കായ കടല്‍ കടക്കുന്നു; ആദ്യം ലണ്ടനിലേക്ക്
തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ പഴംപൊരിയായും ബജിയായും അതല്ലാത്തപ്പോള്‍ പഴമായിത്തന്നെയും മറ്റു വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമെത്തി മലയാളിക്ക് പ്രിയങ്കരമായ നേന്ത്രക്കായ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ ലണ്ടനിലേക്കാണ് കയറ്റി അയക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പത്തു ടണ്‍ നേന്ത്രക്കായ കയറ്റി അയക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലാണ് നല്‍കുന്നത്. സംഭരണത്തിനാവശ്യമായ പ്രത്യേക പ്രോട്ടോക്കോളും പുറത്തിറക്കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക. കഴിഞ്ഞ ജൂലൈയില്‍ നട്ട തൈകള്‍ അടുത്ത ഫെബ്രുവരിയില്‍ വിളവെടുത്ത ശേഷമാണ് കയറ്റി അയക്കുക. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ഉല്‍പന്നങ്ങളും പഴവര്‍ഗങ്ങളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."