പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് അമിത് ഷാ
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ അദ്ദേഹം, ഡല്‍ഹിയിലേക്കു മടങ്ങാനിരിക്കേയാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതിനു ശേഷം പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നും അതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞ അദ്ദേഹം, നിയമം നിലവില്‍ വരുമ്പോള്‍ ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അവകാശപ്പെട്ടു. ബംഗാളില്‍ മമതയുടെ ഭരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും പാര്‍ട്ടിയിലെ കടുത്ത വിഭാഗീയത പരിഹരിക്കാനുമായാണ് അമിത് ഷാ എത്തിയിരുന്നത്.
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ന്യായമാണെന്നു നേരത്തെ അമിത് ഷായും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."