സംസ്ഥാന മെഡിക്കല്‍ റാങ്ക് പട്ടികയായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ റാങ്കുകളില്‍ പെണ്‍കുട്ടികളാണ് മുന്പില്.
കോഴിക്കാട് കൊല്ലം ഷാജി ഹൗസില്‍ എസ്. ആയിഷയ്ക്കാണ് (നീറ്റ് സ്കോര്‍ 710) ഒന്നാം റാങ്ക്. പാലക്കാട് കൈരാടി അടിപ്പെരണ്ട കെ.എ.കെ മന്‍സിലില്‍ എ. ലുലു (706) രണ്ടാം റാങ്ക് നേടി. കൂടാതെ അഞ്ച്, ഏഴ്, എട്ട് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. എസ്.ടി വിഭാഗത്തിലും പെണ്‍കുട്ടികളാണ് മുന്പില്.
കോഴിക്കോട് വെള്ളിമാട്കുന്ന് സനിമിസ്ന ഹൗസില്‍ സനീഷ് അഹമ്മദിനാണ് മൂന്നാം റാങ്ക്. ഫിലിമോന്‍ കുര്യാക്കോസ് (നാലാം റാങ്ക്, കട്ടോട്, പത്തനംതിട്ട), മോഹന പ്രഭ രവിചന്ദ്രന്‍ (അഞ്ചാം റാങ്ക്, നാമക്കല്‍, തമിഴ്നാട്), ആര്.എസ് അദ്വൈത് കൃഷ്ണ (ആറാം റാങ്ക്, കുമരനെല്ലൂര്‍, തൃശ്ശൂര്‍), തെരേസ സോണി (ഏഴാം റാങ്ക്, കാക്കനാട് വെസ്റ്റ്, എറണാകുളം), കെ.എസ് ഫര്ഹീന് (എട്ടാം റാങ്ക്, ഫോര്‍ട്ട് കൊച്ചി, എറണാകുളം), ജോസഫ് വര്‍ഗീസ്, (ഒന്‍പതാം റാങ്ക്, അമലപുരം, എറണാകുളം), ഷമീല്‍ കല്ലടി, (10ാം റാങ്ക്, മണ്ണാര്‍ക്കാട്, പാലക്കാട്) എന്നിവരാണ് മെഡിക്കലിലെ തുടര്‍ന്നുള്ള റാങ്കുകാര്‍.
തൃശൂര്‍ അയ്യന്തോള്‍ അശോക് നഗര്‍ വടക്കേപ്പുര ഹൗസില്‍ വി.എസ് ധനഞ്ജയന് എസ്.സി വിഭാഗത്തില്‍ ഒന്നാം റാങ്കിന് അര്‍ഹനായി. കൊല്ലം കൈതക്കോട് നീലാംബരി വീട്ടില്‍ ആദിത്യ ദിനേശ് കൃഷ്ണനാണ് രണ്ടാം റാങ്ക്. എസ്.ടി വിഭാഗത്തില്‍ കോഴിക്കോട് കാരന്തൂര്‍ ബ്ലൂമൂണ്‍ വില്ല കെ.കെ കോട്ടേജില്‍ അഞ്ജു എലിസ പോള്‍ ഒന്നും വയനാട് കുപ്പാടി കിടങ്ങില്‍ ഹൗസില്‍ കെ.ആര് ആര്‍ദ്ര ലക്ഷ്മി രണ്ടും റാങ്ക് നേടി.
ആയുര്‍വേദ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ഗഋഅങ 2020 ഇമിറശറമലേ ജീൃമേഹ എന്ന ലിങ്കിലൂടെ അപേക്ഷ നമ്പറും പാസ്വേഡും നല്കി ഹോം പേജില്‍ പ്രവേശിച്ച് 'ഞലൗെഹ'േ എന്ന മെനു ക്ലിക്ക് ചെയ്ത് റാങ്ക് പരിശോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."