ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയമിക്കണം: ദലിത് - ആദിവാസി മഹാസഖ്യം
കോട്ടയം : ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിഷനെ നിയമിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ ക്ഷേമ-വികസന പ്രവര്‍ത്തനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ദലിത് - ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രന്‍. പട്ടികജാതിയില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ച ദലിത് ക്രൈസ്തവര്‍ മാത്രമാണ് ഭരണഘടനാപരമായ അവകാശങ്ങളും പരിരക്ഷകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ഏകജനവിഭാഗം. വിവിധ കാലങ്ങളിലെ സര്‍ക്കാരുകളും വിവേചനപരമായാണ് പെരുമാറിയിട്ടുള്ളത്. സാമ്പത്തിക സംവരണവും ചില വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും പഠിക്കുന്നതിന് വിവിധ സമിതികളും സവര്‍ണ-സമ്പന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി നിയമിക്കപ്പെടുമ്പോള്‍ ദലിത് ക്രൈസ്തവരെ കണ്ടില്ലെന്നു നടിക്കുന്നത് കടുത്ത വിവേചനമാണ്. ഒരു ശതമാനം സംവരണമാണ് എട്ടു ശതമാനം ജനസംഖ്യയുള്ള ദലിത് ക്രൈസ്തവര്‍ക്ക് നല്‍കുന്നത്. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികരംഗങ്ങളില്‍ ഇപ്പോഴും കടുത്ത വിവേചനം അനുഭവിക്കുന്ന ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."