HOME
DETAILS
MAL
സ്വതന്ത്ര ഫലസ്തീന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: നരേന്ദ്ര മോദി
backup
May 17 2017 | 01:05 AM
ന്യൂഡല്‍ഹി: ഫലസ്തീനെ സ്വതന്ത്ര,പരമാധികാര,ഐക്യ രാഷ്ട്രമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യമറിയിച്ചത്. ഫലസ്തീന് രാഷ്ട്രത്തോട് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയാണ്.
മേഖലയില്‍ സമാധാനം നിലനിന്നു കാണാനും ഇസ്രായേലുമായി സമാധാനത്തോടെ വര്ത്തിച്ചുകാണാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
ഇസ്രായേലുമായും ഫലസ്തീനുമായി മികച്ച ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിയുമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനപ്പെട്ട കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."