HOME
DETAILS

കരിപ്പൂര്‍ ഉള്‍െപ്പടെ 11 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഒഴിവാക്കുന്നു

  
backup
November 07 2020 | 00:11 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%86-11-%e0%b4%8e

 


അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള 11 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വെട്ടിച്ചുരുക്കുന്നു. ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറയുമെന്ന കണക്കുകൂട്ടലിലാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ പരിമിതപ്പെടുത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ കരിപ്പൂര്‍ ഉള്‍പ്പെടെ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇന്ത്യയില്‍നിന്ന് ഹജ്ജ് സര്‍വിസുകളുണ്ടായിരുന്നത്. കേരളത്തില്‍ കരിപ്പൂരിനെ ഒഴിവാക്കി നെടുമ്പാശ്ശേരിയെയാണ് ഇപ്പോള്‍ എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജ് വിമാന സര്‍വിസുകള്‍ക്ക് ഇത്തവണ സഊദി നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 18നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം നല്‍കുന്ന നടപടികളാണ് കൈകൊള്ളുന്നത്. ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട് 28 പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഹജ്ജ് ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഡിസംബറില്‍ ഒപ്പിടും. ഹജ്ജിനു പോകുന്നവര്‍ക്ക് നടത്തേണ്ട കുത്തിവയ്പിനുള്ള വാക്‌സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ കുത്തിവയ്പ് നടത്തും.
ജനുവരിയിലായിരിക്കും ഹജ്ജ് വിമാനങ്ങളുടെ ടെന്‍ഡര്‍ സ്വീകരിക്കുക. ഫെബ്രുവരിയില്‍ വിമാനക്കമ്പനികളെ നിശ്ചയിക്കും. മെയ് എട്ടിനു ഹജ്ജ് വിസകള്‍ സ്റ്റാമ്പ് ചെയ്യും. ജൂണ്‍ 26 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വിസ് തുടങ്ങും. ജൂലൈ 13നു ഹജ്ജ് സര്‍വിസുകള്‍ പൂര്‍ത്തിയാക്കും. ജൂലൈ 30 മുതല്‍ ഹാജിമാരുടെ ഇന്ത്യയിലേക്കുള്ള മടക്കം തുടങ്ങും. ഓഗസ്റ്റ് 14ഓടെ സര്‍വിസുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
സൗദി അറേബ്യയുടെ നിര്‍ദേശത്തിലായിരിക്കും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക. കൊവിഡ് മൂലം ഹജ്ജ് 2020 സര്‍വിസുകള്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ അവസരം നഷ്ടപ്പെട്ടവര്‍ക്ക് ഈ വര്‍ഷം നേരിട്ട് അവസരം നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനം ഇന്ത്യയിലും സൗദിയിലും പരിശോധിച്ച ശേഷമാണ് ഹജ്ജിനു പൂര്‍ണമായി അനുമതി നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  19 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  26 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  37 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  39 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago