ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കി ജര്‍മനി
പരിസ്ഥിതി സൗഹൃദ ട്രെയിന്‍
ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ട്രെയിന്‍ പുറത്തിറക്കി ജര്‍മനി. സെപറ്റംബര്‍ 17ന് തിങ്കളാഴ്ചയാണ് ലോകത്തിനു മുന്നില്‍ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായി, ഡീസല്‍ എന്‍ജിനുകളുടെ മാലിന്യം പുറന്തള്ളുന്ന ശല്യം ഒഴിവാക്കിക്കൊണ്ടുള്ള മുന്നേറ്റത്തിന്റെ തുടക്കമാണിത്.
രാജകീയ പാത ഇതാണ്
കടുംനീല നിറത്തിലുള്ള കൊറാഡിയ ഐലിന്റ് ട്രൈയിന്‍ നിര്‍മിച്ചത് ഫ്രഞ്ച് ടി.ജി.വി നിര്‍മാതാക്കളായ ആള്‍സ്റ്റമാണ്. വടക്കന്‍ ജര്‍മന്‍ നഗരങ്ങളായ കുക്‌സാവെന്‍, ബ്രമര്‍ഹാവന്‍, ബ്രമര്‍വോഡി, ബകസ്‌റ്റേഹുഡ് എന്നിവയെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. നൂറു കിലോമീറ്ററാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഡീസല്‍ ട്രെയിനിനു സമാനമായ പാളം തന്നെയാണ് ഇതിനും.
സീറോ എമിഷന്‍
ലോകത്തെ ആദ്യ വാണിജ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെന്ന് ആള്‍സ്റ്റം സി.ഇ.ഒ ഹെന്റി പറഞ്ഞു. ട്രെയിന്‍ നിര്‍മാണം തുടരും.
2021 ഓടെ ഇതുപോലെയുള്ള 14 ട്രെയിനുകള്‍ കൂടി ലോവര്‍ സെക്‌സണി സ്‌റ്റേറ്റിനു വേണ്ടി നിര്‍മിക്കും. ട്രെയിനില്‍ താല്‍പര്യം കാണിച്ച മറ്റൊരു ജര്‍മാന്‍ സ്റ്റേറ്റാണിത്.
പ്രവര്‍ത്തനം എങ്ങനെ
ഹൈഡ്രജന്‍, ഓക്‌സിജന്‍ മിശ്രിതം വഴി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഇന്ധന സെല്ലുകളാണ് ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനിച്ചിരിക്കുന്നത്. പുറന്തള്ളുന്ന് വെള്ളവും ആവിയും മാത്രമായിരിക്കും.
അധികം വരുന്ന ഊര്‍ജ്ജം ട്രെയിനില്‍ സജ്ജീകരിച്ച അയണ്‍ ഇഥിയം ബാറ്ററികളില്‍ സൂക്ഷിക്കാനാവും.
ഒരു ടാങ്ക് ഹൈഡ്രജനില്‍ ട്രെയിനിന് 1000 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഡീസലിന് സമാനമാണിത്.
ഗോ ഗ്രീന്‍
വൈദ്യുതീകരിക്കാത്ത റെയില്‍ ലൈനിനു പറ്റിയ മോഡലാണിത്. ഡീസലിനു പകരമാവുന്നതോടെ പൂര്‍ണമായും ഗ്രീന്‍, പരിസ്ഥിതി സൗഹൃദം. ട്രെയിന്‍ വാങ്ങാന്‍ ചെലവ് കൂടുതലാണെങ്കിലും ഓടിക്കാന്‍ ചെലവ് കുറവാണ്.
മറ്റു രാജ്യങ്ങളില്‍
നെതര്‍ലാന്റ്, ഡെന്മാര്‍ക്ക്, നോര്‍വെ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഹൈഡ്രജന്‍ ട്രെയിനില്‍ താല്‍പര്യം കാണിച്ചിരിക്കുന്നത്. 2022 ഓടെ ഫ്രാന്‍സില്‍ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."