HOME
DETAILS
MAL
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയിട്ടില്ല: മുഖ്യമന്ത്രി
backup
May 17 2017 | 05:05 AM
തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹം ഒരു മാസത്തെ അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി കൂട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതലാണ് ജേക്കബ് തോമസ് അവധിയില്‍ പോയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജേക്കബ് തോമസ് അവധിയിൽ പോയതിനാൽ ലോക്നാഥ് ബെഹ്റയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു ജേക്കബ് തോമസ് നല്കിയ കത്തിൽ വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."