അണ്ടര്‍ 20 ലോകകപ്പ്; ഉക്രൈന് ചാംപ്യന്മാര്
ലുബ്ലിന്: പോളണ്ടില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളില്‍ ഉക്രൈന് ചാംപ്യന്മാരായി. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ 3-1ന് തകര്‍ത്തായിരുന്നു ഉക്രൈന് കന്നി കിരീടം സ്വന്തമാക്കിയത്.
അഞ്ചാം മിനുട്ടില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് കൊറിയ കീഴടങ്ങിയത്. അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്റ്റിയില്നിന്നാണ് കൊറിയ ലീഡ് നേടിയത്. കിക്കെടുത്ത ലീ കാങ് ഇന്‍ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഒരു ഗോളിന് പിറകില്‍ നിന്നപ്പോഴും ആവേശം വിടാതെ പൊരുതിയ ഉക്രൈന് അര്‍ഹിച്ച ജയമായിരുന്നു. സുപ്രിയഹയ 34, 52 മിനുട്ടുകളില്‍ നേടിയ ഇരട്ട ഗോളാണ് ഉക്രൈന്റെ വിജയത്തില്‍ നിര്‍ണായകമായത്. കൊറിയന്‍ പ്രതിരോധ നിരയുടെ പാളിച്ചയില്‍ നിന്നായിരുന്നു ആദ്യ രണ്ട് ഗോളുകളും പിറന്നത്.
കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി സിതഷ്വെലി ഉക്രൈന്റെ വിജയവും ഉറപ്പിച്ചു. സെമിയില്‍ ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു ഉക്രൈന് ഫൈനലില്‍ പ്രവേശിച്ചത്. ഇക്വഡോറിനെ തോല്പിച്ച് കൊറിയയും ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം സ്ഥാന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോര്‍ ഇറ്റലിയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."