പച്ചക്കള്ളം ആവര്‍ത്തിച്ചു; ട്രംപിന്റെ വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി മാധ്യമങ്ങള്‍
വാഷിങ്ടണ്‍: ജനവിധിയെ അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് പ്രക്രിയക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച പ്രസിഡന്റ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിന്റെ സംപ്രേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് യു.എസ് മാധ്യമങ്ങള്‍.
വ്യഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇലക്ഷന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ അസാധാരണ നടപടി. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രസിഡന്റ് പറയുന്നത് എന്ന കാരണത്താല്‍ യുഎസിലെ ടി.വി ചാനലുകളെല്ലാം വാര്‍ത്താസമ്മേളനം സംപ്രേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. എം.എസ്.ബി.എന്‍.സി, എന്‍.ബി.സി, സി.ബി.സി.എ, എ.ബി.സി ന്യൂസ് എന്നീ ചാനലുകളാണ് സംപ്രേഷണം നിര്‍ത്തിവച്ചത്.
'അവര്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധ വോട്ടുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. നിയമപരമായ വോട്ടുകള്‍ എണ്ണുകയാണെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ വിജയിക്കും', എന്നായിരുന്നു ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
സമാന ആരോപണം ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ചാനലുകള്‍ സംപ്രേഷണം നിര്‍ത്തിയത്.'ഇതാ ഞങ്ങളിവിടെ ഒരസാധരണ സാഹചര്യത്തില്‍ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എം.എസ്.എന്‍.ബി.സി ചാനല്‍ സംപ്രേഷണം നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."