HOME
DETAILS
MAL
നിങ്ങളെ മധുരപ്രിയരാക്കിയത് നിങ്ങളുടെ കരളാകാം
backup
May 17 2017 | 07:05 AM
ചോക്ലേറ്റും കേക്കും ഉള്‍പ്പെടെയുള്ള മധുരപദാര്ത്ഥങ്ങളോട് മനുഷ്യര്‍ക്ക് താല്പര്യമുണ്ടാക്കുന്നത് കരള്‍ ഉല്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണെന്ന് പുതിയ പഠനം. എലി,കുരങ്ങു വര്‍ഗങ്ങളില്‍പ്പെട്ട ജീവികളില്‍ മധുരോപയോഗം കുറയ്ക്കുന്നത് FGF21 എന്ന ഹോര്‍മോണ്‍ ഗ്രോത്ത് ഫാക്ടറാണെന്ന് മുന്‍പേ കണ്ടെത്തിയതാണ്.
ഇതേ എഏഎ21 തന്നെയാണ് മനുഷ്യരില്‍ ആരൊക്കെയാണ് മധുരത്തോട് പ്രിയമുള്ളവരെന്നും ഇല്ലാത്തവരെന്നും തീരുമാനിക്കുന്നത്. മധുരം കഴിക്കുമ്പോള്‍ മധുരം ഇഷ്ടമില്ലാത്തവരുടെ രക്തത്തിലെ FGF21 അളവ്് മധുരപ്രിയരുടേതിനേക്കാള് 50% അധികമായിരിക്കും.
FGF21 ഹോര്‍മോണില്‍ രണ്ട് സവിശേഷ ജനിതക വ്യതിയാനമുള്ളവര്‍ മറ്റുള്ളവരേക്കാള്‍ 20% അധികം മധുരപ്രിയരായിരിക്കുമെന്നും പുതിയ കണ്ടെത്തലില്‍ പറയുന്നു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."