പാര്‍ക്കിന്‍സണ്‍സ്: പുടിന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: റഷ്യയില്‍ ദീര്‍ഘകാലമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പാര്‍ക്കിന്‍സണ്‍സ് ബാധിതനാണെന്നും അടുത്തവര്‍ഷം സ്ഥാനമൊഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട്.
37കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്മക്കളും പുടിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുടിന് പരസ്യപ്പെടുത്തും.
അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികളില്‍നിന്ന് ആജീവനാന്തം സംരക്ഷണം നല്കുന്ന നിയമനിര്‍മാണം റഷ്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. അതിനിടെയാണ് പുടിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."