ഡിസയറെത്തി, പുതിയ ലുക്കില്‍
മാരുതിയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നായ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സെഡാന് കാറുകളിലൊന്നായ ഡിസൈറിന്റെ പരിഷ്കരിച്ച പതിപ്പില്‍ അടിമുടി മാറ്റമാണ് വരുത്തിയിട്ടുള്ളത്.
2018ല്‍ ഇറങ്ങുന്ന പുതിയ സ്വിഫ്റ്റിന്റെ മോഡലിലാണ് പുതിയ ഡിസയറിന്റെ പുറംഭാഗം. ആപ്പിള്‍ കാര്‍പ്ലേ,7 ഇഞ്ച് ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ്,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്,പിന്‍ഭാഗത്തെ എ.സി,എ.ബി.എസ്, ഇ.ബി.ഡി സിസ്റ്റം എന്നിവയെല്ലാം പുതിയ കാറിന്റെ പ്രത്യേകതയാണ്.
മനോഹരമായ ഇന്റീരിയറും കാറിന്റെ മോഡി കൂട്ടുന്നു. സുരക്ഷ മുന്‍നിര്‍ത്തി അഞ്ചാം തലമുറ ഹെര്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മിച്ചത്. 5.45 ലക്ഷം മുതല്‍ 9.41 ലക്ഷം രൂപയാണ് ഡിസയറിന്റെ വില. ഡീസല്‍ 28.9 കി.മിയും പെട്രോള്‍ 22 കി.മിയുമാണ് അറായ് ഉറപ്പു നല്കുന്ന മൈലേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."