ജില്ലയില്‍ കവര്‍ച്ചാസംഘങ്ങളുടെ തേര്‍വാഴ്ച്ച: പൊലിസ് നിഷ്‌ക്രിയം
പാലക്കാട്: ജില്ലയില്‍ പൊലിസിനെ നിഷ്‌ക്രിയരാക്കികൊണ്ട് വീട് കുത്തിതുറന്നുള്ള മോഷണവും വാഹനം തടഞ്ഞുള്ള കവര്‍ച്ചയും പെരുകുന്നു. ദിവസേന മോഷണ കേസുകള്‍ പതിവാകുന്ന സാഹചര്യമാണ് നിലവില്‍. ജനങ്ങള്‍ ഭീതിയിലാണ്്് കഴിയുന്നത്് കഴിഞ്ഞ ദിവസം പത്തിരിപ്പാല മാങ്കുറുശ്ശി ക്ഷേത്രത്തിനു സമീപം സംസ്ഥാനപാതയോരത്തെ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. നാലരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. മാങ്കുറുശ്ശി വെള്ളാട്ട് കൃഷ്ണനുണ്ണിയുടെ തിരുവോണം വീട്ടിലാണ് മോഷണം നടന്നത്. കൃത്യം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്യേഷണം എങ്ങും എത്താതെ ഇഴയുകയാണ്. ഊര്‍ജിതമായ അന്യേഷണം കൊണ്ട് മാത്രമേ വര്‍ധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ചെറുക്കാനും അവക്കെതിരെ നടപടിയെടുക്കാനും സാധിക്കൂ.
പൊലിസിനെ വെല്ലുവിളിച്ച് സിനിമയെ വെല്ലുന്ന കൊള്ള ആണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് അതിര്‍ത്തിയില്‍ അരങ്ങേറിയത്. വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് ചാവടിക്കടുത്ത് തമിഴ്‌നാട് പൊലിസിന്റെ വേഷത്തില്‍ എത്തിയ സംഘം മൂന്നുപേരെ മര്‍ദ്ദിച്ച് രണ്ടരലക്ഷം രൂപയും കാറുമായി കടന്നു കളഞ്ഞു.
പത്തിരിപ്പാല സ്വദേശികളായ മൂന്ന്‌പേരാണ് കവര്‍ച്ചക്കിരയായത്. തമിഴില്‍ പൊലിസ് എന്നെഴുതി ബീക്കണ്‍ ലൈറ്റുള്ള വാഹനം ഇവര്‍ സഞ്ചരിച്ച കാര്‍ തടയുകയും കൈകള്‍ കൂട്ടിക്കെട്ടി മുഖംമൂടിയണിയിച്ച് കവര്‍ച്ച സംഘത്തിന്റെ വാഹനത്തില്‍ കയറ്റി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കൈവശമാക്കി.പിന്നീട് മൂന്നുപേരെയും പുറത്തേക്ക് തള്ളിയിട്ട ശേഷം അക്രമിസംഘം കടന്നുകളയുകയാണുണ്ടായത്.
പരിസരത്തെ ഒരു വീട്ടിലെത്തി വാളയാര്‍ പൊലിസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പാലക്കാട് ഡി.വൈ.എസ്.പി. ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ അതിര്‍ത്തിപ്രദേശം അരിച്ചുപെറുക്കി. ഇതിനിടെ പരാതിക്കാരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചുള്ളിമടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
വാഹനം തടഞ്ഞ് പണം തട്ടിയസംഭവം മുമ്പും ഉണ്ടായിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും വേണ്ട നടപടികള്‍ കൈകൊള്ളാതെ ഉറക്കംനടിക്കുകയാണ് അധികാരികള്‍. ഇത്തരം കൊള്ളകള്‍ തുടര്‍കഥയാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷപരിശോധന ശക്തമാക്കാന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തു. സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."