HOME
DETAILS

ബാബരി മധ്യസ്ഥ ചര്‍ച്ച: പ്രകോപനവുമായി സംഘ്പരിവാര്‍

  
backup
June 16 2019 | 21:06 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b5%8d

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ പ്രകോപനവുമായി സംഘ്പരിവാര്‍. ഒരു ഭാഗത്ത് അതേ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോപ്പുകൂട്ടുന്ന സംഘ്പരിവാര്‍ നടപടിയാണ് ചര്‍ച്ചയുടെ ലക്ഷ്യത്തിന് ഭീഷണിയാവുന്നത്.


രാമക്ഷേത്ര നിര്‍മാണത്തിനായി അയോധ്യ കേന്ദ്രീകരിച്ച് വി.എച്ച്.പി അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും വസ്തുക്കളും അയോധ്യയില്‍ എത്തിയതായി വി.എച്ച്.പി നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ മേലുള്ള തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരമാണ് മധ്യസ്ഥ ചര്‍ച്ച നടന്നുവരുന്നത്. സുപ്രിംകോടതി മുന്‍ ജഡ്ജി മുഹമ്മദ് ഇബ്രാഹീം ഖലീഫുല്ല, സംഘ്പരിവാര്‍ സഹയാത്രികനും ജീവനകല ഗുരുവുമായ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരടങ്ങുന്ന മൂന്നംഗസമിതിയാണ് ചര്‍ച്ചയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.


മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കവെ, ചര്‍ച്ചയുടെ ഫലം അനുകൂലമല്ലെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു സൂചന നല്‍കി ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ശിവസേനയുടെ രാജ്യസഭാ എം.പിയായ സഞ്ജയ് റാവത്ത് പറഞ്ഞത്. രാമക്ഷേത്രം നിര്‍മിക്കാനാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചത്. രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും എടുക്കാന്‍ ശിവസേനക്ക് താല്‍പര്യമില്ല.


ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എ 2019ല്‍ മികച്ച ഭൂരിപക്ഷം നേടിയത് രാമക്ഷേത്രം നിര്‍മിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സാധ്യതകളും അടഞ്ഞാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നിത്യഗപാല്‍ ഗാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൗര്യ. മധ്യസ്ഥ ചര്‍ച്ചയുടെ ഫലത്തില്‍ സന്യാസിമാര്‍ തൃപ്തരല്ലെങ്കില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മറ്റുവഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മൂന്നംഗ മധ്യസ്ഥ സമിതി ഇന്നലെ ലഖ്‌നൗയിലെത്തി കേസിലെ പ്രധാനകക്ഷികളിലൊന്നായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. മൂന്നുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. സമിതി ക്ഷണിച്ചതു പ്രകാരം തങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തിയെന്നും തങ്ങളുടെ നിലപാടുകള്‍ അവര്‍ക്കു മുന്‍പാകെ സമര്‍പ്പിച്ചതായും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹമാനി പറഞ്ഞു. എന്നാല്‍, ചര്‍ച്ചയുടെ സ്വഭാവമോ മറ്റോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  24 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago