HOME
DETAILS
MAL
റോഡ് തടസപ്പെടുത്തിയുള്ള വിവാഹാഘോഷങ്ങള്‍ സംഘട്ടനത്തിന് കാരണമാകുന്നതായി പരാതി
backup
September 18 2018 | 08:09 AM
തിരുന്നാവായ: ആര്‍പ്പുവിളിച്ചും ഹോണ്‍ മുഴക്കിയും നടുറോഡില്‍ വാഹനങ്ങള്‍ പിടിച്ചുവെച്ച് പടക്കം പൊട്ടിച്ചും പൊതുറോഡുകള്‍ കൈയേറി യുവാക്കള്‍ നടത്തുന്ന വിവാഹാഘോഷങ്ങള്‍ തെരുവില്‍ സംഘട്ടനത്തില്‍ കലാശിക്കുന്നത് നിത്യ കാഴ്ചയാകുന്നു.
പൊതുവേ ഗതാഗത തടസവും ജനത്തിരക്കും ഉണ്ടാകാറുള്ള തിരുനാവായ, പട്ടര്‍നടക്കാവ് പ്രദേശങ്ങളിലാണ് ഇത്തരം അഭ്യാസങ്ങള്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതും ഒടുവില്‍ അടിപിടിയില്‍ എത്തുന്നതും.
കഴിഞ്ഞ ദിവസം കാരത്തൂര് അജിതപടിയില് ഇത്തരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച യുവാക്കള്‍ അത് ചോദ്യം ചെയ്ത കുടുംബത്തിലെ സ്ത്രീകളടക്കം മൂന്നുപേരെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."