HOME
DETAILS

തദ്ദേശച്ചൂട്: വ്യാഴാഴ്ച മുതല്‍ പത്രികാ സമര്‍പ്പണം; 19 വരെ സമര്‍പ്പിക്കാം, മുന്നണികള്‍ക്ക് വെല്ലുവിളിയായി സ്ഥാനാര്‍ഥി നിര്‍ണയം

  
backup
November 07 2020 | 03:11 AM

panchayath-election-issue-kerala56464

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം ഉണരുമ്പോള്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ മുന്നണികളും ഒരുങ്ങി. അടുത്ത വ്യാഴാഴ്ചയാണ് പത്രികാ സമര്‍പ്പണം ആരംഭിക്കുന്നത്. നവംബര്‍ 19 വരെ സമയമുണ്ട്. 20ന് സൂക്ഷ്മപരിശോധന. ഇടതുമുന്നണി മിക്ക ജില്ലകളിലും സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രചാരണ പരിപാടികള്‍ എങ്ങനെയെന്ന കാര്യത്തിലാണ് സജീവ ചര്‍ച്ച. വോട്ടെടുപ്പിന് ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. എത്രയും വേഗം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയാണ് പാര്‍ട്ടികള്‍ക്ക് മുന്നിലെ ആദ്യ വെല്ലുവിളി.

ചരിത്രത്തിലാദ്യമായി കൊവിഡ് ഭീതിക്കു മുന്നിലാണ് തെരെഞ്ഞടുപ്പിനുള്ള അരങ്ങൊരുങ്ങുന്നത്.
പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേറിട്ട രീതികള്‍ തന്നെ പരീക്ഷിക്കാനാണ് സ്ഥാനാര്‍ഥികളും മുന്നണികളുടേയും തീരുമാനം. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ്.
ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് 6വരെയാകും വോട്ടെടുപ്പ്. രാവിലെ എട്ടു മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും.

അതേ സമയം തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ അവകാശവാദങ്ങളുമായി മുന്നണികളും കളം നിറയാനുള്ള മത്സരത്തിലാണ്. പുതിയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം. ഡിസംബര്‍ 8,10,14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും. ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കണം.

ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്ന് എല്‍.ഡി.എഫും
എന്നാല്‍ കേരളം എല്‍ഡിഎഫിനെതിരായി വിധിയെഴുതുമെന്ന് യുഡിഎഫും എന്‍.ഡി.എയും അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago