തോക്കുമായെത്തിയ യുവതി വിവാഹവേദിയില്‍ നിന്നും വരനെ തട്ടിക്കൊണ്ടുപോയി
ബുദ്ധേല്‍ഖണ്ഡ്:തോക്കുമായെത്തിയ യുവതി വിവാഹ വേദിയില്‍ നിന്നും വരനെ തട്ടിക്കൊണ്ടുപോയി. യു.പിയിലെ ബുദ്ധേല്ഖണ്ഡിലാണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
തോക്ക് കാണിച്ചാണ് 'റിവോള്‍വര്‍ റാണി' സ്റ്റൈലില്‍ യുവതി വിവാഹവേദിയിലെത്തിയതും വരന് അശോക് യാദവിനെ കാറില്‍ കടത്തിക്കൊണ്ടു പോയതും.
'ഈ മനുഷ്യന് എന്നെയാണ് സ്നേഹിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിച്ച് എന്നെ ചതിക്കാനാണ് ഇപ്പോള്‍ നോക്കുന്നത്, അത് ഞാന്‍ എന്തായാലും അനുവദിക്കില്ല'.- എന്നു പറഞ്ഞുകൊണ്ട് തോക്കുചൂണ്ടി യുവതി വരനെ കാറില്‍ കയറ്റുകയായിരുന്നു. ഒരു സ്കോര്‍പിയോയില്‍ ആണ് യുവതി വിവാഹ വേദിയിലെത്തിയത്. യുവതിക്കൊപ്പം രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു.
വിവാഹത്തിന് അതിഥികളായെത്തിയവരെ മുള്മുനയിലാഴ്ത്തിയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ പരാക്രമം.
യുവതിയും വരനും പ്രണയത്തിലായിരുന്നുവെന്നും. ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. എന്നാല്‍ വീട്ടുകാരെ പേടിച്ച് ഇവര്‍ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. പിന്നീട് വരന് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറെ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ എന്നായിരുന്നു വധു ഭാരതിയുടെ പ്രതികരണം.
വരനെ അടിച്ചോണ്ടുപോയ യുവതിക്കെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലിസില്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ പറഞ്ഞുപറ്റിച്ച വരനെ കല്യാണ പന്തലിലെത്തി പാഠം പഠിപ്പിച്ച യുവതിയോടുള്ള ആരാധന പൊലിസുകാരും രഹസ്യമായി പ്രകടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."