HOME
DETAILS

സംസ്ഥാനത്ത് എന്ത് വികസനമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാനുള്ളത്: ചെന്നിത്തല

  
backup
November 07 2020 | 04:11 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%ae


കോഴിക്കോട്: സംസ്ഥാനത്ത് എന്ത് വികസനമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്ക് കോടിക്കണക്കിന് രൂപമുടക്കി പരസ്യം ചെയ്യുന്നുവെന്നല്ലാതെ നാട്ടില്‍ എന്ത് വികസനമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണ നടപടികളെ തുരങ്കംവയ്ക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. അത് ജനാധിപത്യവ്യവസ്ഥയില്‍ അംഗീകരിക്കാനാകില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഈ അന്വേഷണത്തെ തള്ളിപ്പറയാത്തത്. ഒരുവശത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ തള്ളിപ്പറയാതിരിക്കുകയും മറുഭാഗത്ത് അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് തടസപ്പെടുത്താന്‍ സംസ്ഥാന ഏജന്‍സികളെ ആരാണ് ചുമതലപ്പെടുത്തിയത്. സംസ്ഥാന പൊലിസിന് എങ്ങനെയാണ് ഇ.ഡിയെ തടയാന്‍ കഴിയുക. ബാലാവകാശ കമ്മിഷന്‍ എങ്ങനെയാണ് ഇടപെട്ടതെന്ന് വ്യക്തമാക്കണം. വാളയാറില്‍ രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന കേസില്‍ നീതിക്കായി സമരം ചെയ്യുന്ന അമ്മയെ അവഗണിച്ച ബാലാവകാശ കമ്മിഷനാണ് ബിനീഷിന്റെ വീട്ടില്‍ ഓടിയെത്തിയത്.
പൊലിസിനെ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നതാണിത്. സര്‍ക്കാരിന്റെ അഴിമതി മൂടിവയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെപോലും കരുവാക്കുകയാണ്. ഇല്ലാത്ത അധികാരമാണ് സ്പീക്കര്‍ പ്രയോഗിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  3 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  8 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago