കോടിയേരിയെ പിന്തുണച്ച് സി.പി.എം സെക്രട്ടേറിയറ്റ് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മകന്‍ ബിനീഷ് കേസില്‍ പ്രതിയായെന്ന കാരണത്താല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചര്‍ച്ചചെയ്ത യോഗത്തിന്റെ തുടക്കത്തില്‍ തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ഒപ്പം ബിനീഷുമായി ബന്ധപ്പെട്ടുള്ള കേസും കോടിയേരി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ താന്‍ ഒരിക്കലും ഇടപെടില്ല. പാര്‍ട്ടി സെക്രട്ടറിസ്ഥാനം ഇതിനായി ദുരുപയോഗം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടാകില്ല. കേസ് ബിനീഷിന്റെ കുടുംബം നോക്കിക്കൊള്ളും. ഇക്കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും പാര്‍ട്ടിക്ക് എടുക്കാമെന്നും കോടിയേരി സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കി.
പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണത്തിന്മേല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേസ് ബിനീഷിന്റെ കുടുംബം നിയമപരമായി നേരിടുമെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേസ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം രാഷ്ട്രീയ പ്രചാരണായുധമായി ഉപയോഗിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഈ മാസം 16ന് സംസ്ഥാനവ്യാപകമായി സമരം നടത്തും. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരേ സംസ്ഥാനവ്യാപകമായി പ്രചാരണവും നടത്തും. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിച്ചത് രാഷ്ട്രീയപ്രേരിതമായ ഇടപെടലാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."