പ്രതിസന്ധികളെ നേരിടാന്‍ ആത്മീയ നേതാക്കള്‍ മുന്നോട്ടുവരണം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
മമ്പുറം: ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ നേരിടാന്‍ ആത്മീയ നേതാക്കള്‍ മുന്നോട്ടുവരികയും ഐക്യത്തോടെ പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന പ്രാര്‍ഥനാ-സനദ് ദാന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ മുസ്‌ലിംകളും താഴ്ന്ന വര്‍ഗങ്ങളും കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ച്‌കൊണ്ടിരിക്കുകയാണ്. മതപരമായ ചടങ്ങുകള്‍ക്ക് പോലും വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മത സംഘടനകളും ആത്മീയ നേതാക്കളും ശക്തമായി മുന്നോട്ട് വരണമെന്നും സാമൂഹിക പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍യരെയും ഒന്നിച്ച് നിര്‍ത്തി മമ്പുറം തങ്ങള്‍ നടത്തിയ പ്രതിരോധമാണ് നാം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ മത-രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളുടെ നേതൃ ജീവിതം മാതൃകയായി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
മമ്പുറം ഖത്തീബ് വി.പി അബ്ദുല്ല ക്കോയ തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ.സി മുഹമ്മദ് ബാഖവി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, മണമ്മല്‍ ഇബ്രാഹീം ഹാജി, എ.പി അബ്ദുല്‍ മജീദ് ഹാജി, എ.കെ മൊയ്തീന്‍ ഹാജി, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, പി.ടി അഹമ്മദ്, ചാലില്‍ അബ്ദുര്‍റഹ്മാന്‍, ദാറുല്‍ഹുദാ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് , മാനേജര്‍ കെ.പി ശംസുദ്ദീന്‍ഹാജി വെളിമുക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."