ബലപ്രയോഗത്തിലൂടെയുള്ള പണപ്പിരിവ് അംഗീകരിക്കില്ല: ജീവനക്കാര്‍
കണ്ണൂര്‍: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു ഒരുമാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവരുടെ ശമ്പളം വകുപ്പുമേധാവികളെയും ചില സംഘടനകളെയും വച്ച് കര്‍ശനമായി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു യു.ഡി.എഫ് അനുകൂല അധ്യാപക സര്‍വിസ് സംഘടനാ ഐക്യവേദി. ഇതുവരെ ഉത്സവബത്തയും രണ്ടുദിവസത്തെ ശമ്പളവും നല്‍കിക്കഴിഞ്ഞു. ഇനിയും കഴിവനുസരിച്ച് സംഭാവന ചെയ്യുമെന്നറിയിച്ചിട്ടും നിഷേധ നിലപാടാണു സര്‍ക്കാരിന്റേത്. ഭാരിച്ച ജീവിത ചെലവുകളും വായ്പാബാധ്യതകളും ചികിത്സാചെലവുകള്‍ കൊണ്ടും വിഷമിക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരുമാസത്തെ ഗ്രോസ് സാലറി നല്‍കണമെന്ന നിര്‍ദേശം വലിയ ആഘാതമാവുകയാണ്. 30 ദിവസത്തില്‍ ഒരുദിവസം കുറഞ്ഞാല്‍ പോലും വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ബലപ്രയോഗത്തിലൂടെയുള്ള പണപ്പിരിവ് അംഗീകരിക്കാന്‍ ജനാധിപത്യ ബോധമുള്ള സര്‍വിസ് സംഘടനയ്ക്കും കഴിയില്ല.സര്‍വകലാശാലാ ജീവനക്കാര്‍ക്കെതിരേ രാഷ്ട്രീയ പകപോക്കലിനും ശിക്ഷാ നടപടികള്‍ക്കുമെതിരേ സെറ്റോ അംഗ സംഘടനയായ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 19നു സര്‍വകലാശാല മാര്‍ച്ച് സംഘടിപ്പിക്കും. വി.ടി ബല്‍റാം എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്നും സെറ്റോ ജില്ലാപ്രസിഡന്റ് കെ. മധു, യൂനിവേഴ്‌സിറ്റി എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ജയന്‍ ചാലില്‍, കെ.സി രാജന്‍, കെ.കെ രാജേഷ് ഖന്ന, കെ. രമേശന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."