തുടര്‍പരിശോധനയ്ക്കായി ഇ.ഡി സംഘം തലസ്ഥാനത്ത് തുടരുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബന്ധുക്കളുടെ പരാതിയും പൊലിസ് നടപടികളും ഗൗരവമാക്കാതെ തുടര്‍പരിശോധനയ്ക്കായി ഇ.ഡി സംഘം തലസ്ഥാനത്ത് തുടരുന്നു. അതേസമയം ഇ.ഡി റെയ്ഡിനെതിരായ ബാലവാകാശ കമ്മിഷന്‍ ഉത്തരവില്‍ പൊലിസ് ഇതുവരെ നടപടിയെടുത്തില്ല. ബിനീഷിന്റെ വീട്ടില്‍ 26 മണിക്കൂര്‍ നീണ്ട എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനിടെയായിരുന്നു ബാലാവകാശകമ്മിഷന്റെ ഇടപെടല്‍. ബിനീഷിന്റെ കുഞ്ഞിനുള്ള അവകാശങ്ങള്‍ ഇ.ഡി നിഷേധിച്ചെന്ന പരാതിയില്‍ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ നേരിട്ട് വീട്ടില്‍ എത്തിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന ബിനീഷിന്റെ ഭാര്യയുടെ അച്ഛന്റെ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഉത്തരവ് നല്‍കി. എന്നാല്‍ കമ്മിഷണറുടെ ഉത്തരവില്‍ പൊലിസ് നടപടി ഇതുവരെ തുടങ്ങിയിട്ടില്ല.
ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. ഉത്തരവ് ലഭിച്ചാല്‍ പരാതിക്കാരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടി തീരുമാനിക്കാനാണ് പൊലിസ് തീരുമാനം. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിക്കുകയും വ്യാജ രേഖകളില്‍ ഒപ്പു വയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് കാട്ടി ബിനീഷിന്റെ ഭാര്യയുടെ അച്ഛന്‍ പൊലിസില്‍ നല്‍കിയ പരാതിയും അവസാനിപ്പിച്ചിട്ടില്ല. എന്നാല്‍ കോടതി ഉത്തരവോടെയാണ് പരിശോധന നടത്തിയതെന്നും നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നും ഇ.ഡി ഇമെയിലൂടെ പൊലിസിന് മറുപടി നല്‍കിയിരുന്നു. പക്ഷെ പരാതിയില്‍ പറഞ്ഞിട്ടുള്ള ആരോപണങ്ങള്‍ക്ക് ഇതേവരെ വ്യക്തമായ മറുപടി വന്നിട്ടില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥരുടെ ഇതേകുറിച്ചുള്ള വീശദീകരണം വരട്ടെയെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല്‍ പരാതികള്‍ ഗൗരവത്തോടെ കാണേണ്ടെന്നാണ് ഇ.ഡി നിലപാട്. അതിനിടെ ബിനീഷിന്റെ കേരളത്തിലെ ബിസിനസിനെ കുറിച്ചും ബിനാമി ഇടപാടുകളെ കുറിച്ചുമുള്ള ഇ.ഡിയുടെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം നിരവധി സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധന തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."