ഇരിക്കൂറിലെ പത്താംക്ലാസ് വിദ്യാര്‍ഥി നാസയിലേക്ക്
ഇരിക്കൂര്‍(കണ്ണൂര്‍): ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് അന്തര്‍ദേശീയ തലത്തില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരേയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യങ് സയന്റിസ്റ്റ് അവാര്‍ഡ് 2019ന് കെ.കെ കീര്ത്തന് അര്‍ഹനായി.
പാദരക്ഷകള്‍ നിര്‍മിക്കുന്ന പോളിയുറത്തനിന്റെ റീസൈക്ലിങ്ങുമായി ബന്ധപ്പെട്ട റിസര്‍ച്ച് പ്രൊജക്ടിനാണ് അവാര്‍ഡ്. ഇതിനെ തുടര്‍ന്ന് പത്ത് ദിവസം അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസ സന്ദര്‍ശനമാണ് വിജയികള്‍ക്ക് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഈ സൗഭാഗ്യത്തിന് ഇന്ത്യയില്‍ നിന്ന് അര്‍ഹത നേടിയത് മൂന്നുപേര്‍ക്ക് മാത്രമാണ്. മറ്റുരണ്ടു പേരില്‍ ഒരാള്‍ ഹൈദരാബാദുകാരനും മറ്റൊരാള്‍ കൊച്ചിയിലുമാണ്.
കീര്ത്തന് ഇതിനു മുന്‍പ് സംസ്ഥാന തലത്തിലും മത്സരത്തില്‍ പങ്കെടുത്ത് വിജയിയായിട്ടുണ്ട്. നായാട്ടുപാറയിലെ പട്ടാന്നൂര്‍ കെ.പി.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കീര്ത്തന്.
ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.കെ തുളസിധരന്റെയും ശ്രീലതയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."