HOME
DETAILS
MAL
അരവിന്ദ് കെജ്രിവാളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനു ജാമ്യം
backup
July 26 2016 | 20:07 PM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനു വിചാരണക്കോടതി ജാമ്യം അനുവദിച്ചു. അഴിമതിക്കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ നേരത്തേ സര്‍വിസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹിക്കു പുറത്തുപോകരുതെന്നും നിര്‍ദേശമുണ്ട്.
ജൂലൈ നാലിനാണ് മറ്റു നാലു പേര്‍ക്കൊപ്പം രാജേന്ദ്രകുമാറിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സര്‍ക്കാരില്‍നിന്നു കരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യ കമ്പനികളെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."