പെണ്‍കെണി സംഘത്തിലെ യുവതി പിടിയില്‍
തളിപ്പറമ്പ്: പെണ്‍കെണി കേസില്‍ കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റില്‍. കാസര്‍കോട് വിദ്യാനഗറില്‍ കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സമീറ എന്ന ഹാസിദയെയാണ് അറസ്റ്റ് ചെയ്തത്. കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലെ യുവതിയാണ് സമീറ.
മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്കരന്റെ പരാതിയിലാണ് അറസ്റ്റ്. വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, പെണ്‍കെണി കേസില്‍ അറസ്റ്റിലായ മുസ്തഫ എന്നിവരുമായി ചേര്‍ന്ന് സമീറ തന്നെ പറ്റിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് ഭാസ്കരന്റെ പരാതി. 2017 ഡിസംബറിലാണ് പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്‍ വച്ച് വിവാഹം ചെയ്തുതരുമെന്ന് പ്രലോഭിപ്പിച്ച് സമീറ ഹാസിദയോടൊപ്പം ഫോട്ടോ എടുപ്പിച്ചത്.
ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ഹാസിദ കാസര്‍കോടെ ബി.എം.എസ് നേതാവായ ദിനേശിനെ വിവാഹം ചെയ്ത് അയാളുടെ ഫഌറ്റിലാണ് താമസിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ സമീറയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."